

'ഒറ്റയ്ക്ക് വന്നാൽ ഭക്ഷണം തരില്ല'; ഏകാന്തത വിൽക്കാറില്ലെന്ന് റസ്റ്റോറന്‍റ്, വിവാദം
സോളോ ഡേറ്റുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ വരുന്നവരെ അത്ര ഇഷ്ടമില്ലാത്ത ചില ഭക്ഷണ ശാലകളുണ്ട്. ഏകാന്തര വിൽക്കാറില്ല എന്ന ദക്ഷിണ കൊറിയയിലെ ഒരു റസ്റ്റോന്‍റിന്‍റെ നിലപാട് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
സൗത്ത് ജിയോല പ്രവിശ്യയിലെ യൂസു നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു റസ്റ്റാറന്‍റാണ് ഏകാകികളോട് നോ പറഞ്ഞത്. ഒറ്റയ്ക്ക് വരുന്നവർക്ക് റസ്റ്റോറന്‍റ് നാല് ഓപ്ഷൻസ് നൽകും. രണ്ട് പേരുടെ ഭക്ഷണത്തിനുള്ള പണം നൽകണം, അല്ലെങ്കിൽ രണ്ട് പേർക്കുള്ള ഭക്ഷണം കഴിക്കണം, അതുമല്ലെങ്കിൽ സുഹൃത്തിനെ വിളിക്കണം. ഇതൊന്നും പറ്റിയില്ലെങ്കിൽ അടുത്ത തവണ ഭാര്യയെ കൂട്ടി വരണം.
ഞങ്ങൾ ഏകാന്തത വിൽക്കാറില്ലെന്നും ദയവായി ഒറ്റയ്ക്ക് വരരുതെന്നുമാണ് റസ്റ്റോറന്‍റ് ആവശ്യപ്പെടുന്നത്. എന്തായാവും വലിയ വിമർശനമാണ് റസ്റ്റോറന്‍റിൻറെ നിലപാടിന് എതിരെ ഉയരുന്നത്. റസ്റ്റോറന്‍റ് ഉടമയുടെ ചിന്താഗതി പഴഞ്ചനാണ് എന്നാണ് പലരും പറയുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവരെ ബഹുമാനമില്ലാത്ത പെരുമാറ്റമാണ് ഇതെന്നും വിമർശനമുണ്ട്. ആളുകൾ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനെത്തുന്ന ഹോൺബാപ് എന്ന ട്രെൻഡ് കുറച്ചു വർഷങ്ങളായി കൊറിയയിൽ വ്യാപകമാണ്.