പ്രമേഹചികിത്സയിൽ മരുന്നുകൾക്കൊപ്പം പ്രധാനം സാങ്കേതികവിദ്യയും

കൃത്യമായി മരുന്ന് കഴിക്കുന്നവരിലും റെറ്റിനോപ്പതി, ന്യൂറോപ്പതി, നെഫ്രോപ്പതി, കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസ് എന്നിങ്ങനെ പ്രമേഹം നിരവധി പ്രധാന അവയവങ്ങളെ ബാധിക്കുന്നതായാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്
World Diabetes Day
World Diabetes Day

ഡോ. അരുൺ ശങ്കർ

പ്രമേഹ ചികിത്സയില്‍ മരുന്നുകള്‍ക്കൊപ്പം പ്രാധാന്യമുള്ളതാണ് സാങ്കേതികവിദ്യ. ചികിത്സയില്‍ വിജയം ഉറപ്പാക്കുന്നതിന് 10-ഓളം ഘടകങ്ങളുണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ വരുതിയിലാക്കാന്‍ ടെലിമെഡിസിനിലൂടെയും റിമോട്ട് മോണിറ്ററിംഗിലൂടെയും സാധിക്കും. ജ്യോതിദേവ്‌സ് ഡയബറ്റിസ് ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററില്‍ DTMS® (Diabetes Tele Management System) എന്ന സാങ്കേതികവിദ്യ പ്രമേഹരോഗികളുടെ തുടര്‍ ചികിത്സയ്ക്കായി ആരംഭിച്ചത് 1997-ലാണ്. കഴിഞ്ഞ 25-ലേറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഈ സംവിധാനം ആഗോളശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. ദേശീയ അന്തര്‍ദേശീയ വൈദ്യശാസ്ത്ര സമ്മേളനങ്ങളിലും, നിരവധി വൈദ്യശാസ്ത്ര ജേര്‍ണലുകളിലും ഇതിന്‍റെ ഗുണഗണങ്ങളെക്കുറിച്ചുള്ള ഗവേഷണഫലങ്ങള്‍ അവതരിക്കപ്പെടുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഔഷധങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നവരില്‍ പോലും റെറ്റിനോപ്പതി, ന്യൂറോപ്പതി, നെഫ്രോപ്പതി, കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസ് എന്നിങ്ങനെ പ്രമേഹം നിരവധി പ്രധാന അവയവങ്ങളെ ബാധിക്കുന്നതായാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇവിടെയാണ് ചെലവുകുറഞ്ഞ ടെലിമെഡിസിന്‍ തുടര്‍ ചികിത്സാരീതി ഭാവിയിലെ പ്രമേഹ സങ്കീര്‍ണ്ണതകള്‍ തടഞ്ഞു കൊണ്ട് ചികിത്സാഭാരത്തിന്‍റെ വന്‍ വര്‍ദ്ധനവ് ഇല്ലാതാക്കുന്നത്. ജ്യോതിദേവ്‌സ് ഡയബറ്റിസ് സെന്‍റർ (JDC) ഇപ്പോള്‍ തിരുവനന്തപുരത്തും, കൊച്ചിയിലും, ഹരിപ്പാടും, ആറ്റിങ്ങലിലും പ്രവര്‍ത്തിച്ചു വരുന്നു. തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന മാതൃസ്ഥാപനം കേരളത്തിലെ ഇന്‍റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ അംഗീകൃത പ്രമേഹ ചികിത്സാ കേന്ദ്രമാണ്.

എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്കായുള്ള RSSDI അംഗീകൃത പ്രമേഹ ഫെല്ലോഷിപ്പ് പരിശീലനകേന്ദ്രം കൂടിയാണ്. ജെ.ഡി.സിയുടെ ശക്തി പരിശീലനം സിദ്ധിച്ച പ്രമേഹ ചികിത്സാസംഘമാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഡയറ്റീഷ്യന്‍സ്, ഡയബറ്റിസ് എഡ്യൂക്കേറ്റേഴ്‌സ് തുടങ്ങിയവരാണ് DTMS -ന്‍റെ സാരഥികള്‍. പ്രമേഹ പ്രതിരോധം, പ്രമേഹ ചികിത്സയിലെ നിരവധി സംശയങ്ങള്‍ക്ക് മറുപടി, ഗര്‍ഭാവസ്ഥയിലെ പ്രമേഹം, പ്രമേഹവും ലൈംഗികശേഷിയും തുടങ്ങി 100-റോളം വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വീഡിയോകള്‍ ഡോ. ജ്യോതിദേവിന്‍റെ യൂട്യൂബ് ചാനലുകളില്‍ (Jothydev Kesavadev, Kesavadev Trust) ലഭ്യമാണ്. ജ്യോതിദേവ്‌സ് ഡയബറ്റിസ് സെന്‍റര്‍ രോഗികളുടെ വിദ്യാഭ്യാസത്തിനു മാത്രമല്ല, രോഗചികിത്സയിലേര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്കും, മറ്റു സംഘാംഗങ്ങള്‍ക്കുമുള്ള വിദ്യാഭ്യാസത്തിന് മുഖ്യ പ്രാധാന്യം കൊടുത്തുകൊണ്ട് JPEF (Jothydev's Professional Education Forum) (www.jpef.in) എന്ന പേരില്‍ തുടര്‍വിദ്യാഭ്യാസം നടത്തി വരുന്നു.

ഡോ. ജ്യോതിദേവ് ചീഫ് എഡിറ്റര്‍ ആയുള്ള അന്തര്‍ദേശീയ പ്രമേഹ മെഡിക്കല്‍ ജേര്‍ണലാണ് IJDT (International Journal of Diabetes and Technology) (www.ijdt.org). ഇത് അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തമായ ഡോക്ടര്‍മാര്‍ക്കായുള്ള മെഡിക്കല്‍ ജേര്‍ണല്‍ ആണ്. പി. കേശവദേവ് ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരോഗികള്‍ക്കും ടൈപ്പ് 1 പ്രമേഹബാധിതരായ കുഞ്ഞുങ്ങള്‍ക്കും സൗജന്യമായും സൗജന്യനിരക്കിലും ചികിത്സ നല്‍കി വരുന്നു. JDC - യില്‍ എല്ലാ തലങ്ങളില്‍ നിന്നുമുള്ള രോഗികള്‍ക്കും ചികിത്സ ലഭ്യമാണ്. 2005 മുതല്‍ CGM, ഇന്‍സുലിന്‍ പമ്പ് തുടങ്ങി എല്ലാ പുത്തന്‍ സാങ്കേതിക വിദ്യകളും പ്രമേഹ സങ്കീര്‍ണ്ണതകളെ തടയുന്നതിനായി JDC - യില്‍ ഉപയോഗിച്ചു വരുന്നു. JDC-യുടെ മുഖ്യ ലക്ഷ്യം "ഏറ്റവും കുറഞ്ഞ ചെലവില്‍ സമഗ്ര പ്രമേഹ പരിരക്ഷ' എന്നതാണ്.

ഡോ. അരുൺ ശങ്കർ
ഡോ. അരുൺ ശങ്കർ

(ജോതിദേവ്സ് ഗ്രൂപ്പ് ഓഫ് ഡയബറ്റിസ് ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടറാണ് ലേഖകൻ)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com