ഇന്ത്യക്കാരെ ആകർഷിക്കാൻ 'സ്പെക്റ്റാക്കുലര്‍ സൗദി' ക്യാംപെയ്ന്‍

സൗദി വെല്‍കം ടു അറേബ്യ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി സ്പെക്റ്റാകുലര്‍ സൗദി എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു

കൊച്ചി: സൗദിയുടെ ദേശീയ ടൂറിസം ബ്രാന്‍ഡായ സൗദി വെല്‍കം ടു അറേബ്യ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി സ്പെക്റ്റാകുലര്‍ സൗദി എന്ന പേരില്‍ പുതിയ ക്യാംപെയ്ന്‍ ആരംഭിച്ചു. ജനങ്ങള്‍ കരുതുന്നതിലും അത്ഭുതകരമാണ് സൗദി അറേബ്യ എന്ന് പുറംലോകത്തെ അറിയിക്കുകയാണ് പുരാതന കഥകളും ആധുനിക അത്ഭുതങ്ങളും ആകര്‍ഷകമായി സംയോജിപ്പിച്ചിരിക്കുന്ന ക്യാംപെയ്നിന്‍റെ ലക്ഷ്യം.

സൗദിയിലെ ഐക്കണിക് ലാന്‍ഡ്സ്കേപ്പുകളും അനുഭവങ്ങളും കാഴ്ചക്കാരിലെത്തിച്ച് ആഴത്തിലുള്ള ഒരു യാത്രയിലേക്കാണ് ഇന്ത്യയിലുടനീളം ഇംഗ്ലീഷില്‍ അവതരിപ്പിച്ചിരിക്കുന്ന സ്പെക്റ്റാക്കുലര്‍ സൗദി കാഴ്ചക്കാരെ കൊണ്ടുപോകുന്നത്.

ദിരിയയില്‍ സ്ഥിതി ചെയ്യുന്ന അല്‍തുറൈഫിലെ പുരാതന കളിമണ്‍ ഇഷ്ടികയിലുള്ള വാസ്തുവിദ്യ മുതല്‍ ചെങ്കടലിലെ പരിശുദ്ധമായ ജലം വരെ, ജിദ്ദയിലുള്ള അല്‍ബലദിലെ ചരിത്ര വീഥികള്‍, അല്‍ഉല, ഹെഗ്രയിലെ മഹത്തായ നബാതിയന്‍ സ്മൃതികുടീരങ്ങള്‍ വരെയുള്ള സൗദിയെ മനോഹരമായ ഒരു വിനോദസഞ്ചാര പ്രദേശമാക്കി മാറ്റുന്ന എല്ലാ വിസ്മയങ്ങളും ക്യാംപെയ്നില്‍ എടുത്തുകാട്ടുന്നു.

യാത്ര ചെയ്യാനും വ്യത്യസ്തമായ അനുഭവങ്ങള്‍ ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാര്‍. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍, സംസ്കാരങ്ങള്‍, ഗ്യാസ്ട്രോണമി എന്നിവ പര്യവേക്ഷണം ചെയ്യാന്‍ അവര്‍ക്ക് അതിയായ താത്പര്യമുണ്ടെന്നും, അതാണ് സൗദി വാഗ്ദാനം ചെയ്യുന്നതെന്ന് സൗദി ടൂറിസം അതോറിറ്റിയിലെ എപിഎസി മാര്‍ക്കറ്റ്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസ് പ്രസിഡന്‍റ് അല്‍ഹസന്‍ അല്‍ദബാഗ് പറഞ്ഞു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com