സീഫുഡ് പ്രേമികൾക്ക് കൂന്തൽ റോസ്റ്റ്, ആരോഗ്യത്തിനും ഉത്തമം

ധാരാളം ഔഷധ ഗുണങ്ങളുള്ള ഭക്ഷണമാണ് കൂന്തൽ
Squid roast
Squid roast

കൂന്തൽ ധാരാളമായി കിട്ടുന്ന സമയമാണല്ലോ. അധികമാർക്കും അറിയില്ലെങ്കിലും ധാരാളം ഔഷധ ഗുണങ്ങളുള്ള ഭക്ഷണമാണ് കൂന്തൽ. കലോറി വളരെ കുറവുള്ള കൂന്തൽ, തടി കുറയ്ക്കാനും ആരോഗ്യം വർധിപ്പിക്കാനും നല്ലതാണ്. നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് ചീത്ത കൊളസ്ട്രോളിനെ ഇല്ലായ്മ ചെയ്യുന്നതിനും കൂന്തൽ അത്യുത്തമം.

പ്രോസ്റ്റേറ്റ് ക്യാൻസർ പോലുള്ള ഗുരുതരാവസ്ഥകൾക്ക് നല്ല പ്രതിവിധിയായാണ് കൂന്തലിനെ വിദഗ്ധർ കാണുന്നത്. ഇത് സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. മൈഗ്രെയ്നിന്‍റെ കാഠിന്യം കുറയ്ക്കാനും കണവ എന്നു വിളിപ്പേരുള്ള ഈ കടൽ ഭക്ഷണം അനുദിന ജീവിതത്തിൽ ശീലമാക്കുകയേ വേണ്ടൂ.

ഇന്നു നമുക്ക് കൂന്തൽ റോസ്റ്റ് ഉണ്ടാക്കാം. അതിനാവശ്യമുള്ള സാധനങ്ങൾ

  1. കൂന്തൽ - അര കിലോഗ്രാം

  2. മുളകു പൊടി - മൂന്നു ടേബിൾ സ്പൂൺ

  3. മല്ലിപ്പൊടി - രണ്ടു ടേബിൾ സ്പൂൺ

  4. മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ

  5. കുരുമുളകു പൊടി - ഒരു ടീസ്പൂൺ

  6. വെളുത്തുള്ളി - ഒരു കുടം

  7. ഇഞ്ചി - ഒരു കഷണം

  8. സവാള - രണ്ടെണ്ണം

  9. കടുക് - ഒരു ടീസ്പൂൺ

  10. കറിവേപ്പില - രണ്ടു തണ്ട്

  11. തേങ്ങക്കൊത്ത് - അര കപ്പ്

Koonthal roast
Koonthal roast

പാകം ചെയ്യുന്ന വിധം:

കൂന്തൽ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി നുറുക്കി ഉപ്പും വിനാഗിരിയും ചേർത്ത് തിരുമ്മി പത്തു മിനിറ്റ് മാറ്റി വയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുകു പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും തേങ്ങക്കൊത്തും അരിഞ്ഞതിട്ട് വഴറ്റുക. അതു വഴന്നു വരുമ്പോൾ സവാള കൂടി ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക. സവാള ബ്രൗൺ നിറമാകാൻ തുടങ്ങുമ്പോൾ കറിവേപ്പില ഇടുക. ശേഷം മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകു പൊടിയും ചേർത്ത് എണ്ണ തെളിയുന്നതു വരെ വഴറ്റുക. എണ്ണ തെളിഞ്ഞു വരുമ്പോൾ കഴുകി തിരുമ്മി വച്ചിരിക്കുന്ന കൂന്തൽ ചേർത്ത് ഇളക്കി അത്യാവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കി മൂടി വച്ച് മീഡിയം തീയിൽ കുറച്ചു സമയം വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. പാകമാകുമ്പോൾ ഒരു ടീസ്പൂൺ ഗരം മസാല കൂടി ചേർത്തിളക്കി മൂടി ഇറക്കി വയ്ക്കുക. പത്തു മിനിറ്റു കഴിഞ്ഞാൽ ഉപയോഗിക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com