സ്റ്റാർ ഫ്രൂട്ട്സ് വൃക്കരോഗികൾ കഴിക്കരുത്; കാരണം ഇതാണ്

സ്റ്റാർ ഫ്രൂട്ട്സിൽ ഉയർന്ന അളവിൽ വിറ്റാമിൻ-സി
Star fruits should not be eaten by kidney patients.

സ്റ്റാർ ഫ്രൂട്ട്സ് വൃക്കരോഗികൾ കഴിക്കരുത്

Updated on

കൊച്ചി: കാണാൻ നല്ല ചന്തമുള്ള പഴവർഗമാണ് സ്റ്റാർ ഫ്രൂട്ട്സ്. മഞ്ഞ നിറമാ‍യാൽ ചെറിയ മധുരവും പുളിയും കൂടിയ ഈ പഴം നല്ല രുചിയാണ് നൽകുന്നത്. ഉയർന്ന അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകളെ തടയാനും സഹായിക്കുന്നു.

നാരുകൾ കൂടുതലുള്ളതിനാൽ ദഹനത്തിനും ഉത്തമമാണ്. സ്റ്റാർ ഫ്രൂട്ടിലെ പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഗർഭിണികൾക്ക് ഈ പഴം വളരെ നല്ലതാണ്. സ്റ്റാർ ഫ്രൂട്ട്സിന് ഗുണങ്ങൾ ഉള്ളതുപോലെ വിപരീത ഫലങ്ങളുമുണ്ട്.

ഈ പഴം കഴിക്കുന്നത് വൃക്ക രോഗികൾക്ക് അപകടമാണ്.ഇതിലെ ഓക്സലേറ്റുകൾ വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാകും. വൃക്കരോഗികളും, കല്ലുള്ളവരും സ്റ്റാർ ഫ്രൂട്ട്സ് ഉപേക്ഷിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com