
തിരുവനന്തപുരം: ടാറ്റാ സ്റ്റാര്‍ബക്ക്‌സ് തിരുവനന്തപുരത്ത് നഗരത്തിലെ ആദ്യത്തെ 24/7 സ്റ്റാര്‍ബക്ക്സ് സ്റ്റോര്‍ ആരംഭിച്ചു. വെള്ളയമ്പലത്തെ ഡയമണ്ട് എന്‍ക്ലേവിലാണ് സ്റ്റോർ. കോഴിക്കോട്, ചെന്നൈ, ശൂലഗിരി ഹൈവേ എന്നിവയ്ക്ക് ശേഷം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യയിലെ നാലാമത്തെ സ്റ്റോറാണിത്.
നിലവില്‍ ഇന്ത്യയിലെ 47 നഗരങ്ങളിലായി 358 സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ബക്‌സിലെ സിഗ്‌നേച്ചർ വിഭവങ്ങള്‍ക്ക പുറമെ, ടാറ്റ സ്റ്റാര്‍ബക്സ് ‘പിക്കോ’’ എന്ന പേരില്‍ ഒരു ചെറിയ 6 ഔണ്‍സ് വലുപ്പമുള്ള കപ്പും അവതരിപ്പിച്ചിട്ടുണ്ട്.
സൗജന്യ വൈഫൈയും സ്റ്റോറില്‍ ലഭ്യമാണ്. സ്റ്റാര്‍ബക്സ് റിവാര്‍ഡ്സ് ലോയല്‍റ്റി പ്രോഗ്രാമും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ടാറ്റ സ്റ്റാര്‍ബക്സ് ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടിലിരുന്ന് സ്റ്റാര്‍ബക്സ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഓര്‍ഡര്‍ ചെയ്യാനാകും.