ഇന്ത്യയിൽ ആയിരം സ്റ്റോറുകൾ തുറക്കാൻ സ്റ്റാർബക്സ്

വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നെന്ന ഇന്ത്യയുടെ പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാര്‍ബക്സ് സാന്നിധ്യം വിപുലമാക്കുന്നത്
TATA Starbucks India
TATA Starbucks India
Updated on

കൊച്ചി: കോഫി ബ്രാന്‍ഡായ ടാറ്റാ സ്റ്റാര്‍ബക്സ് 2028ഓടെ ഇന്ത്യയില്‍ ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഓരോ പുതിയതെന്ന നിലയ്ക്ക് 1,000 സ്റ്റോറുകള്‍ തുറക്കാനൊരുങ്ങുന്നു. കമ്പനി തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കി ഏകദേശം 8,600 ആക്കും. വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നെന്ന ഇന്ത്യയുടെ പ്രാധാന്യം കണക്കിലെടുത്താണ് സ്റ്റാര്‍ബക്സ് സാന്നിധ്യം വിപുലമാക്കുന്നത്.

പ്രാദേശിക പങ്കാളിത്തത്തിലൂന്നിയാകും പദ്ധതി. ഇന്ത്യയിലെ ഇടത്തരം നഗരങ്ങളിലേക്കും ടാറ്റ സ്റ്റാര്‍ബക്സ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇന്ത്യന്‍ കോഫി ലോകമെമ്പാടുമുള്ള സ്റ്റാര്‍ബക്സ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനു പരിഗണന നല്‍കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയുടെ കോഫി സംസ്കാരത്തെ വികസിത രൂപത്തില്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

2012ല്‍ ആരംഭിച്ച ടാറ്റ സ്റ്റാര്‍ബക്സ് ഇപ്പോള്‍ 54 ഇന്ത്യന്‍ നഗരങ്ങളിലായി 390ലധികം സ്റ്റോറുകളില്‍ പ്രവര്‍ത്തിക്കുന്നു. ഇക്കൊല്ലം രണ്ടാമത്തെ സ്റ്റാര്‍ബക്സ് റിസര്‍വ് സ്റ്റോര്‍ തുറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവനക്കാര്‍ ഉള്‍പ്പടെ കമ്പനിയുടെ എല്ലാ പങ്കാളികള്‍ക്കും മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനു നടത്തുന്ന നിക്ഷേപവും സ്റ്റാര്‍ബക്സ് കോളെജ് അച്ചീവ്മെന്‍റ് പ്ലാന്‍ (100% ട്യൂഷന്‍ കവറേജ്) പദ്ധതിയും തുടരും. വൊക്കേഷണല്‍ സ്കില്‍ പരിശീലനം നൽകുന്നതിലൂടെ 2000 യുവതികള്‍ക്കാണ് ഇക്കൊല്ലത്തോടെ തൊഴില്‍ നൈപുണ്യ വികസനം നല്‍കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com