സ്വന്തമായി സംരംഭം തുടങ്ങണോ? സര്‍ക്കാര്‍ സഹായത്തിന് എന്ത് ചെയ്യണം

പുതിയ സ്റ്റാർട്ടപ്പ് തുടങ്ങാൻ
startup mission programme

സ്വന്തമായി സംരംഭം തുടങ്ങണോ

Updated on

കൊച്ചി: തൊഴില്‍പരമായ നിരവധി ആശയങ്ങള്‍ ഉള്ള വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ തേടി നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. പുതിയ സ്റ്റാർട്ടപ്പ് തുടങ്ങാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ സാമ്പത്തിക സഹായങ്ങളും പദ്ധതികളും നൽകിവരുന്നുണ്ട്.

കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) പദ്ധതികൾ

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി ഗ്രാന്‍റുകളും വായ്പകളും ലഭിക്കും.

1. ഇന്നവേഷൻ ഗ്രാന്‍റ് (Innovation Grant): ആശയങ്ങളെ ഉൽപ്പന്നമാക്കി മാറ്റാൻ 2 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ഗ്രാൻ്റ് ലഭിക്കും.

2.ഐഡിയ ഗ്രാന്‍റ്: വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ പ്രോട്ടോടൈപ്പ് ആക്കാൻ 2 ലക്ഷം രൂപ.

3.പ്രൊഡക്റ്റൈസേഷൻ ഗ്രാന്‍റ്: പ്രോട്ടോടൈപ്പിനെ ഒരു ഉൽപ്പന്നമാക്കി മാറ്റാൻ 7 ലക്ഷം രൂപ.

4.സ്കെയിൽ അപ്പ് ഗ്രാന്‍റ്: ബിസിനസ് വിപുലീകരിക്കാൻ 12 ലക്ഷം രൂപ വരെ.

5.സീഡ് ലോൺ (Seed Loan): ഒരു കോടി രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ (സാധാരണ 6%) വായ്പയായി ലഭിക്കും.

6.വനിതാ സംരംഭകർക്കുള്ള സഹായം: വനിതകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് 15 ലക്ഷം രൂപ വരെ സോഫ്റ്റ് ലോൺ (Soft Loan) സൗകര്യം ലഭ്യമാണ്.

കേന്ദ്ര സർക്കാർ പദ്ധതികൾ (Startup India)

സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് (SISFS): ആപ്പുകളുടെയോ ഉൽപ്പന്നങ്ങളുടെയോ ആദ്യഘട്ട വികസനത്തിനും (Proof of Concept) വിപണി പ്രവേശനത്തിനുമായി 20 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു.

1.മുദ്ര ലോൺ (Mudra Yojana): ഈടില്ലാതെ കുറഞ്ഞ പലിശയിൽ ബിസിനസ് വായ്പകൾ ലഭിക്കും.

2.പേറ്റന്‍റ് സഹായം: പേറ്റന്‍റ് ഫയൽ ചെയ്യുന്നതിനുള്ള ചിലവിന്‍റെ 80% വരെ സർക്കാർ വഹിക്കുന്നു.

അപേക്ഷിക്കേണ്ട വിധം

ആദ്യം നിങ്ങളുടെ സ്റ്റാർട്ടപ്പ് Startup India പോർട്ടലിലും Kerala Startup Mission പോർട്ടലിലും രജിസ്റ്റർ ചെയ്യുക.

രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന യൂണിക് ഐഡി (Unique ID) ഉപയോഗിച്ച് വിവിധ ഗ്രാന്‍റുകൾക്കും വായ്പകൾക്കും അപേക്ഷിക്കാം. നിങ്ങളുടെ ബിസിനസ്സ് ഐഡിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ അടുത്തുള്ള ഇൻകുബേഷൻ സെന്‍ററുകളുമായോ കെ.എസ്.യു.എം ഓഫീസുകളുമായോ ബന്ധപ്പെടാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com