കോൾ വേണ്ട; മെസെജ് പോരേ..?? ക്ഷമിക്കണം മടിയല്ല!! | Video

കാര്യങ്ങൾ പറയാൻ വോയിസ് നോട്ട് അയക്കുന്നതിൽ ഇക്കൂട്ടർ ഓകെയാണെന്നും പഠനം

ഫോൺ മുന്നിൽ റിങ്ങ് ചെയ്യുമ്പോൾ കോൾ എടുക്കാതിരിക്കുന്ന പലരും നമ്മൾക്കിടയിലുണ്ട്. എന്നാൽ ഇവർക്ക് ടെക്സ്റ്റ് മെസേജ് അയച്ചാൽ മറുപടി വേഗം കിട്ടും. ആഗോളതലത്തിൽ വ്യാപകമായി കാണുന്ന പ്രവണതയാണിത്. പുത്തൻ തലമുറയ്ക്ക് ഫോണിൽ സംസാരിക്കാൻ മടിയാണെന്നാണ് പഠനങ്ങൾ പറയുന്നത്. യുകെ മാധ്യമമായ ദി മെട്രൊയാണ് ഇതിനെക്കുറിച്ചുള്ള സർവ്വേ നടത്തിയത്. ഈ ടെലിഫോബിയ ഒരു ഉത്കണ്ഠ രോഗമാണെന്നും പഠനം.അപ്രതീക്ഷിതമായ കോളുകൾ വന്നാൽ പകുതിയിലേറെപ്പേരും അതൊരു മോശം വാർത്തയാണെന്നും പ്രതീക്ഷിക്കുന്നു. കോളെടുക്കാനുള്ള ഭയം. വിമർശിക്കപ്പെടുമോ, വിലയിരുത്തപ്പെടുമോ, തിരസ്കരിക്കപ്പെടുമോ തുടങ്ങിയ ഭയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് സാമൂഹിക ഉത്കണ്ഠയുടെ പരിധിയിൽ വരുന്ന ഒന്നാണ്. അൺനോൺ കോളുകളും ദീർഘനേരമുള്ള ഫോൺ സംഭാഷണങ്ങളും അവർ തീരെയിഷ്ടപ്പെടുന്നില്ല. കാര്യങ്ങൾ പറയാൻ വോയിസ് നോട്ട് അയക്കുന്നതിൽ ഇക്കൂട്ടർ ഓകെയാണെന്നും പഠനം. 34-നും 54 വയസിനിടയിൽ ഉള്ളവർക്ക് ഈ പ്രശ്നമില്ലെന്നും സർവ്വേയിൽ പറയുന്നുണ്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com