രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണത്തിൽ വർധന
കൊച്ചി: രാജ്യത്തെ പ്രമേഹബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്ന് മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഒരു കോടിയിലധികം പ്രമേഹ രോഗികളും ഒന്നരക്കോടിയോളം പ്രീഡയബറ്റിസ് രോഗികളും ഇന്ത്യയിലുണ്ടെന്നുമാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
14ന് ലോക പ്രമേഹ ദിനം ആചരിക്കുമ്പോള്‍, വര്‍ധിച്ചുവരുന്ന പ്രമേഹ മഹാമാരിയിലേക്കും ആഗോള ശ്രദ്ധ ആകര്‍ഷിക്കപ്പെടുകയാണ്. ടൈപ്പ് 2 പ്രമേഹത്തിനുള്ള ഒരാളുടെ അപകടസാധ്യത മനസിലാക്കേണ്ടതിന്‍റെ പ്രാധാന്യത്തിനൊപ്പം, ഈ അവസ്ഥയുടെ ആരംഭം തടയാനോ കാലതാമസം വരുത്താനോ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ ലോക പ്രമേഹ ദിനം ഊന്നിപ്പറയുന്നത്. ഈ സാഹചര്യത്തില്‍, ബദാം പതിവായി കഴിക്കുന്നത് പ്രീ ഡയബറ്റിസിനെ മാറ്റുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് 20 ഗ്രാം ബദാം കഴിക്കുന്നത് ചില വ്യക്തികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് തോത് മെച്ചപ്പെടുത്തുമെന്ന് സമീപകാല പഠനങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്.
പ്രീ ഡയബറ്റിസ് രോഗികളില്‍ 23.3% (30ല്‍ 7) ഭക്ഷണത്തിന് മുമ്പ് ബദാം (20 ഗ്രാം) കഴിച്ചതിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായും കണ്ടെത്തി. 12 ആഴ്ച ബദാം ദിവസവും കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും ഗ്ലൂക്കോസ് ദൃഢമാക്കുകയും, പാന്‍ക്രിയാറ്റിക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് മറ്റൊരു പഠനം വെളിപ്പെടുത്തുന്നു. കൂടാതെ, ദിവസേന ബദാം കഴിക്കുന്നത് ശരീരഭാരം ഗണ്യമായി കുറയാനും ബിഎംഐ (ബോഡി മാസ് ഇന്‍ഡക്സ്), അരക്കെട്ടിന്‍റെ ചുറ്റളവ്, മൊത്തം കൊളസ്ട്രോളിന്‍റെ കുറവ് എന്നിവയ്ക്കും സഹായകരമാവുമെന്നും കണ്ടെത്തിയിട്ടുണ്ട്.