സുനിത വില്യംസിനിഷ്ടപ്പെട്ട ഇന്ത്യൻ പലഹാരം; ബഹിരാകാശം കണ്ട 'സമൂസ'

ദിനേശ് സി.ശർമ എഴുതിയ സ്പേസ് ദി ഇന്ത്യൻ സ്റ്റോറി എന്ന പുസ്തകത്തിലാണ് സുനിതയ്ക്ക് സമൂസയോടുള്ള പ്രിയത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

സുനിത വില്യംസിനൊപ്പം തന്നെ പ്രശസ്തിയിലേക്ക് കുതിച്ചിരിക്കുകയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സമൂസയും. സുനിത വില്യംസിന്‍റെ പ്രിയപ്പെട്ട ഇന്ത്യൻ പലഹാരമാണ് സമൂസ. ബഹിരാകാശ യാത്രയിൽ സുനിത സമൂസയും കൈയിൽ കരുതിയിരുന്നു. ബഹിരാകാശ നിലയത്തിൽ ഭക്ഷണം ചൂടാക്കിയെടുക്കുന്നതിനുള്ള സംവിധാനമുണ്ടായിരുന്നു. ബഹിരാകാശത നിലയത്തിലെ ആദ്യ കാലങ്ങളിൽ സമൂസയും പനീറും ഒക്കെയായിരുന്നു സുനിത കഴിച്ചിരുന്നത്.

ദിനേശ് സി.ശർമ എഴുതിയ സ്പേസ് ദി ഇന്ത്യൻ സ്റ്റോറി എന്ന പുസ്തകത്തിലാണ് സുനിതയ്ക്ക് സമൂസയോടുള്ള പ്രിയത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

2013ലാണ് സുനിത ഇന്ത്യ സന്ദർശിച്ചത്. അന്ന് തിരികെ പോകുമ്പോൾ ഒരു പാക്കറ്റ് നിറയെ സമൂസയും അവർ കൊണ്ടു പോയിരുന്നു. 9 മാസം നീണ്ടു നിന്ന ബഹിരാകാശദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയ സുനിതയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com