കേരളത്തിലെ ആദ്യ സസ്റ്റെയ്നബിൾ ഫെസ്റ്റ് കൊച്ചിയിൽ

മരട് ലോക്കൽ തറവാട്ടിൽ സംഘടിപ്പിക്കുന്ന പരിപാടി കല, സംസ്കാരം, സുസ്ഥിര ജീവിതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.
കേരളത്തിലെ ആദ്യ സസ്റ്റെയ്നബിൾ ഫെസ്റ്റ് കൊച്ചിയിൽ | Sustainable Fest Kochi

മരട് ലോക്കൽ തറവാട്ടിൽ സംഘടിപ്പിക്കുന്ന പരിപാടി കല, സംസ്കാരം, സുസ്ഥിര ജീവിതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

Updated on

കേരളത്തിലെ ആദ്യത്തെ സസ്റ്റെയ്നബിൾ ഫെസ്റ്റ് ഓഗസ്റ്റ് 30, 31 തീയതികളിൽ കൊച്ചിയിൽ നടത്തും. മരട് ലോക്കൽ തറവാട്ടിൽ സംഘടിപ്പിക്കുന്ന പരിപാടി കല, സംസ്കാരം, സുസ്ഥിര ജീവിതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

സുസ്ഥിര ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഫ്ലീ മാർക്കറ്റ്, വർക്ക്‌ഷോപ്പുകൾ, പ്രകടനങ്ങൾ, പ്രാദേശിക ഭക്ഷണം എന്നിവ ഉൾക്കൊള്ളുന്ന പരിപാടി ലോക്കൽ സസ്റ്റെയ്നബിൾ ലിവിങ്ങാണ് സംഘടിപ്പിക്കുന്നത്. ഇത് സുസ്ഥിരത, സർഗാത്മകത, സമൂഹം എന്നീ മാനദണ്ഡങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക ബ്രാൻഡുകളെയും കലാകാരന്മാരെയും ഒരുമിച്ചു കൊണ്ടുവരാൻ ലക്ഷ്യമിടുന്നവയാണ്.

കലയോടും സമൂഹത്തോടും പ്രകൃതിയോടും കളങ്കമില്ലാത്ത, പ്രതിബദ്ധതയുള്ള ആളുകളുടെ ഒരു സംഗമമാണ് സസ്റ്റെയ്നബിൾ ഫെസ്റ്റ് എന്ന് സംഘാടകർ പറയുന്നു. വീടുകളിൽ മാത്രം ഒതുങ്ങി പോകുന്ന കലാകാരന്മാരെയും ചെറുകിട സംരംഭകരേയും ഒരു സുസ്ഥിരമായ സ്ഥലത്തേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫെസ്റ്റിന് വേദിയൊരുങ്ങുന്നത്.

അർഹരായ ചെറുകിട സംരംഭകരെയും ട്രൈബൽ കമ്മ്യൂണിറ്റികളെയും കണ്ടെത്തി മുപ്പതോളം സ്റ്റോളുകളിലായി രണ്ടു ദിവസത്തെ സമ്പൂർണ സസ്റ്റെയ്നബിൾ ഫെസ്റ്റാണ് ഒരുക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

ഫെസ്റ്റിന്‍റെ ഭാഗമായി ശനിയാഴ്ച മെഹ്‌ഫിൽ ഗസൽ, ഞായറാഴ്ച ഒട്ടൻതുള്ളൽ, കളരിപ്പയറ്റ്, നാടകം എന്നിവ നടത്തും. പകൽ സമയങ്ങളിൽ സുസ്ഥിരത വിഷയമാക്കിയ സെഷനുകൾ, കല, സുസ്ഥിര ജീവിതം തുടങ്ങിയ വിഷയങ്ങളിൽ വർക്ക്‌ഷോപ്പുകൾ, പഠനങ്ങൾ, തുറന്ന സംവാദങ്ങൾ എന്നിവയുണ്ടാകും. ഫ്ലീ മാർക്കറ്റുകളും ഭക്ഷണ സ്റ്റാളുകളും – പ്രാദേശിക രുചികളും കരകൗശലങ്ങളും അവതരിപ്പിക്കുന്ന സൃഷ്ടിപരമായ ഇടങ്ങൾ ഫെസ്റ്റിന്‍റെ മുഖ്യ ആകർഷണമായിരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com