കൊച്ചിയിൽ തായ്‌വാൻ സുന്ദരി മിസ് ഗ്ലാം വേൾഡ് 2024

കൊച്ചിയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ ഇന്ത്യയുടെ പ്രതിനിധി ദേബസ്മിത സെക്കൻഡ് റണ്ണറപ്പ്
കൊച്ചിയിൽ തായ്‌വാൻ സുന്ദരി മിസ് ഗ്ലാം വേൾഡ് 2024
സാജ് ഗ്രൂപ്പ് ഡിക്യു മിസ് ഗ്ലാം വേൾഡ് 2024 വിജയി തായ്‌വാന്‍റെ മാൻ-ജംഗ് കാവോ (നടുവിൽ), ഫസ്റ്റ് റണ്ണർഅപ്പ് ബ്രസീലിൽ നിന്നുള്ള ലാറാ ഗാമ (ഇടത്ത്), സെക്കൻഡ് റണ്ണർ അപ്പ് ഇന്ത്യയിൽ നിന്നുള്ള ദേബസ്മിത (വലത്ത്) എന്നിവർ.
Updated on

കൊച്ചി: സാജ് ഗ്രൂപ്പ് ഡിക്യു മിസ് ഗ്ലാം വേൾഡ് 2024 കിരീടം തായ്‌വാന്‍റെ മാൻ-ജംഗ് കാവോ സ്വന്തമാക്കി. ബ്രസീലിൽ നിന്നുള്ള ലാറാ ഗാമ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യയുടെ ദേബസ്മിത സെക്കൻഡ് റണ്ണറപ്പുമായി.

നാഷണൽ കോസ്റ്റ്യൂം റൗണ്ട്, ബ്ലാക്ക് കോക്റ്റൈൽ റൗണ്ട്ഗൗ പീച്ച് റൗണ്ട് എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരം നടന്നത്. പറക്കാട്ട് ജുവലേഴ്സ് രൂപകൽപ്പനചെയ്ത അതിമനോഹരമായ സുവർണ്ണകിരീടങ്ങളാണ് വിജയികൾക്ക് സമ്മാനിച്ചത്.

കൊച്ചി ലെ മെറിഡിയനിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വിജയികളെ പെഗാസസ് ഗ്ലോബൽ എംഡി ജെബിത അജിത്, സാജ് എർത്ത് ഹോട്ടൽ ജിഎം ഉണ്ണികൃഷ്ണൻ നായർ, വൈബ് മൂന്നാർ ചെയർമാൻ ജോളി ആന്‍റണി, പറക്കാട്ട് ജ്വല്ലേഴ്സ് ഡയറക്ടർ പ്രീതി പ്രകാശ്, പറക്കാട്ട് ജ്വല്ലേഴ്സ് എംഡി പ്രകാശ് പറക്കാട്ട് എന്നിവർ കിരീടങ്ങളണിയിച്ചു. പെഗാസസ് ചെയർമാൻ ഡോ അജിത് രവി ചടങ്ങിൽ സന്നിഹിതനായിരുന്നു.

ലാറാ ഗാമ (ബ്രസീൽ) ഇമെൻ മെഹാനി( ഫ്രാൻസ് ) ദേബസ്മിത (ഇന്ത്യ), പ്രതിക്ഷ (നേപ്പാൾ), ചിംബീലിൻ പാഷൻ (ഫിലിപ്പൈൻ), ഇൽനാര ഖസനോവ (റഷ്യ), സോഗാങ് ബൊപെലോനോമി ത്ഷെപിസോ ലില്ലി (ദക്ഷിണാഫ്രിക്ക), മെനുഷി ബണ്ടാര (ശ്രീലങ്ക), മാൻ-ജംഗ് കാവോ (തായ്വാൻ) ഹെല്ലെൻ മാംബ(സാംബിയ) എന്നിവരാണ് മത്സരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com