

ചിക്കൻ കറിയുടെ രുചി കൂട്ടാം; 5 എളുപ്പ വഴികൾ
അവധിദിനം ആഘോഷമാക്കാൻ ഒരു സിമ്പിൾ ചിക്കൻ കറി മാത്രം മതിയായിരിക്കും. ചിക്കൻ കറി കൂടുതൽ രുചികരമാക്കുന്നതിനായുള്ള അഞ്ച് എളുപ്പവിദ്യകൾ പരിശോധിക്കാം.
തൈര്
ചിക്കൻ കറി കൂടുതൽ ക്രീമിയും സോഫ്റ്റും ആക്കാൻ തൈരോ യോഗർട്ടോ ചേർക്കാം. ചിക്കൻ മസാല പുരട്ടി വയ്ക്കുമ്പോൾ അൽപം തൈര് കൂടി ചേർത്താൽ മസാല നന്നായി പിടിക്കാനും രുചി കൂട്ടാനും സഹായിക്കും.
കടുകെണ്ണ
ആരെയും കൊതിപ്പിക്കുന്ന മണം നൽകാൻ അൽപം കടുകെണ്ണ ചേർത്താൽ മതിയാകും. അത് കറിയുടെ മുഴുവൻ രുചിയെയും മാറ്റി മറിക്കും. ക്ലാസിക് നോർത്ത് ഇന്ത്യൻ ചിക്കൻ കറി ഉണ്ടാക്കാൻ കടുകെണ്ണ അത്യാവശ്യമാണ്.
ഇഞ്ചി- വെളുത്തുള്ളി
അരച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചിക്കന് പ്രത്യേക രുചി പകരും. കടയിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് പേസ്റ്റിനേക്കാൾ ഗുണം അപ്പോൾ അരച്ചെടുക്കുന്ന പേസ്റ്റിനുണ്ടായിരിക്കും. ചിക്കന്‍റെ ദുർഗന്ധം അകറ്റി നല്ല ഗന്ധം നൽകാനും ഇവ സഹായിക്കും.
ബദാമും അണ്ടിപ്പരിപ്പും
അൽപ്പം ബദാമും അണ്ടിപ്പരിപ്പും അരച്ചെടുത്ത് ചിക്കന്‍റെ ഗ്രേവിയിൽ ചേർക്കുന്നത് കറിയെ കൂടുതൽ ക്രീമി ആക്കും.
ഉണക്കിയ ഉലുവയില
കറി പാകം ചെയ്തതിനു ശേഷം ഒരു നുള്ള് ഉണക്കിയ ഉലുവയില ചേർക്കുന്നതും ചിക്കൻ കറിയുടെ രുചിയും മണവും കൂട്ടും.