പതിനാറുകാരൻ മാരകരോഗത്തിനു ചികിത്സാ സഹായം തേടുന്നു

ലിംഫോമ ബാധിതനായി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിനായകിന്‍റെ ചികിത്സയ്ക്ക് 24 ലക്ഷം രൂപയാണ് ആവശ്യം.
Lymphoma concept illustration
Lymphoma concept illustration Freepik

ചങ്ങനാശ്ശേരി: പ്ലസ് വൺ വിദ്യാർഥിയായ പതിനാറുവയസുകാരൻ ലിംഫോമയ്ക്ക് ചികിത്സ തേടുന്നു. ചങ്ങനാശ്ശേരി, കുറിച്ചി, ഇത്തിത്താനം സ്വദേശികളായ ജയേഷ് - ചിത്ര ദമ്പതികളുടെ ഏക മകൻ ജെ. വിനായക് നിലവിൽ കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

'SMILE' protocol കീമോതെറാപ്പിയുടെ ആറ് സൈക്കിളാണ് ഡോക്റ്റർമാർ വിനായകിനു നിർദേശിച്ചിരിക്കുന്നത്. 12 ലക്ഷം രൂപയാണ് ഈ ചികിത്സയുടെ ചെലവ്. ഇതു കൂടാതെ ഓട്ടോലോഗസ് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സയും നടത്തണം. ഇതിനു മറ്റൊരു 10-12 ലക്ഷം രൂപ കൂടി ചെലവ് വരും. അങ്ങനെ ആകെ 24 ലക്ഷത്തോളം രൂപയാണ് കണക്കാക്കുന്നത്. ചികിത്സയ്ക്കിടയിൽ മറ്റെന്തെങ്കിലും സങ്കീർണതകളുണ്ടായാൽ ചെലവ് വീണ്ടും കൂടും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കുടുംബമാണ് വിനായകിന്‍റേത്. വീടും പണയത്തിലാണ്. സ്വകാര്യ സ്ഥാപനത്തിൽ ചെറിയ ജോലിയാണ് ജയേഷിന്. തുച്ഛമായ ശമ്പളം ഇത്രയും വലിയ ചികിത്സയ്ക്കു തികയാത്ത സാഹചര്യത്തിൽ ഈ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്.

Phone: 9400441744

അക്കൗണ്ട് വിവരങ്ങൾ:

VINAYAK. J

SOUTH INDIAN BANK

KARUKACHAL BRANCH

ACCOUNT NO: 032405 30000 48202

IFSC code: SIBL0000324

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com