വ്യത്യസ്തം മസ്കിന്‍റെ ഈ ഇഷ്ടങ്ങൾ | Video
ലോക പ്രശസ്തരായ പല ആളുകളുടെയും ആരോഗ്യ ശീലങ്ങളും ഭക്ഷണ ശീലങ്ങളും എന്താണെന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാവാം. കോടീശ്വരൻ ഇലോൺ മസ്കിന്‍റെ ഭക്ഷണശീലം എന്തെന്ന് നോക്കിയാലോ?ഭക്ഷണത്തിന്‍റെ കാര്യത്തില്‍ മസ്കിന് വൈവിധ്യങ്ങളായ അഭിരുചികളുണ്ട്. അദ്ദേഹം തന്‍റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
മസ്കിന്‍റെ പ്രഭാത ഭക്ഷണമാണ് ഡോനട്ട്‌സ്..ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പഞ്ചസാരയെക്കുറിച്ച് നടന്ന ഒരു ചർച്ചയ്ക്കിടെയാണ് തന്‍റെ ഈ ശീലം മസ്ക് പങ്കുവച്ചത്. മറ്റൊരിക്കൽ തന്‍റെ കാപ്പി പ്രേമവും മസ്ക് വെളിപ്പെുത്തിയിരുന്നു. മസ്കിന്‍റെ ഇഷ്ടങ്ങളിൽ മറ്റൊന്നാണ് റെഡ് വൈൻ. 'മിക്ക മദ്യത്തിന്‍റെയും രുചിയോ ഗുണങ്ങളോ തനിക്ക് ഇഷ്ടമല്ല. പക്ഷേ നല്ല ഗ്ലാസില്‍ റെഡ് വൈന്‍ ഒഴിച്ചുവച്ചാല്‍ കഴിക്കാന്‍ തോന്നും' എന്ന് ഒരിക്കല്‍ എക്‌സില്‍ മസ്ക് പങ്കുവച്ചു.
ഡയറ്റ് കോക്ക് ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് മസ്‌ക് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഡയറ്റ് കോക്കിന്‍റെ കണ്ടുപിടുത്തക്കാരന്‍ ഒരു പ്രതിഭയാണെന്നും ഡയറ്റ് കോക്കിന്‍റെ അതേ ചേരുവകളുള്ള കോക് സീറോയെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും ഒരിക്കൽ അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ പിസയിലെ പൈനാപ്പിള്‍ ടോപ്പിംഗ്‌സ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് മസ്‌ക്. മുന്‍പ് പൈനാപ്പിള്‍ പിസ ഇഷ്ടമല്ലായിരുന്നെങ്കിലും ഇപ്പോള്‍ അത് ഇഷ്ടമാണെന്നും മസ്‌ക് ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
