കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാം

വിഷമിക്കേണ്ട എളുപ്പത്തിൽ കൂർക്ക വൃത്തിയാക്കി എടുക്കാം
The koorkha can be easily cleaned

കൂർക്ക

Updated on

കൊച്ചി: കൂർക്കയുടെ സീസൺ ആയതോടെ ചന്തകളിലും വഴിയോര കച്ചവടക്കാരിലും ഇപ്പോൾ കൂർക്ക വിൽ‌പ്പന പൊടിപൊടിക്കുകയാണ്. വാങ്ങണമെന്നുണ്ട് പക്ഷേ വൃത്തിയാക്കണമെന്ന കാര്യം ഓർത്ത് പലരും പിൻവാങ്ങുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും കൈയ്യിൽ പറ്റുന്ന കറ ഓർത്ത്.

എന്നാൽ ഇനി വിഷമിക്കേണ്ട എളുപ്പത്തിൽ കൂർക്ക വൃത്തിയാക്കി എടുക്കാം.

കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ

ആദ്യം മണ്ണ് കളഞ്ഞ് കഴുകിയ ശേഷം 15 മിനിറ്റ് ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിൽ മുക്കിവയ്ക്കുക. ശേഷം ഒരു കട്ടിയുള്ള തുണിയിലോ ചാക്കിലോ ഇട്ട് നന്നായി 2 മിനിറ്റ് അടിച്ചെടുക്കുക. 99 ശതമാനം തൊലിയും പോയി കിട്ടും. ബാക്കിയുള്ളവ വെള്ളത്തിലിട്ട് തിരുമ്മി കഴുകിയാൽ മതി. ആവശ്യമെങ്കിൽ കത്തി ഉപയോഗിച്ച് ബാക്കിയുള്ള തൊലി കളയാം. ഈ രീതി പിന്തുടരുന്നത് വഴി കൈയ്യിൽ കറ പിടിക്കാതെയും സമയ ലാഭത്തോടെയും കൂർക്ക വൃത്തിയാക്കാം. ബുദ്ധിമുട്ടിന്‍റെ പേരിൽ ഒരു വിഭവം വേണ്ടെന്ന് വെയ്ക്കരുതെന്ന് സാരം.

logo
Metro Vaartha
www.metrovaartha.com