ഹൃദയാരോഗ്യത്തെ കാക്കാൻ ഈ ശീലങ്ങൾ ഒഴിവാക്കാം

പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇവ ഒഴിവാക്കിയാൽ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താം
ഹൃദയാരോഗ്യത്തെ കാക്കാൻ ഈ ശീലങ്ങൾ ഒഴിവാക്കാം

ഹൃദ്രോഗം മൂലം മരണപ്പെടുന്നവരുടെ സംഖ്യ ദിനംപ്രതി വർധിച്ചുവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ ഹൃദ്രോഗം വരാൻ കാരണമാകാറുണ്ട്. കൊളസ്ട്രോൾ പ്രധാന കാരണങ്ങളിലൊന്നാണ്. സിരകളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ധമനികളിൽ കൊഴുപ്പ് കൂടുന്നതിനു കാരണമാകുന്നു. ചീല ശീലങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കിയാൽ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും.

നമുക്കെല്ലാവർക്കും വളരെയധികം അറിവുള്ളതും എന്നാൽ മനപൂർവ്വം ഒഴിവാക്കുന്നതുമായ ദൈനംദിന ജീവിതത്തിലെ അനിവാര്യമായ ഘടകമാണ് വ്യായാമം. ഇന്ന് പലരും വ്യായാമം ചെയ്യാൻ വിമുഖത കാട്ടുന്നു. വ്യായാമം ഇല്ലാത്തത് കൊളസ്ട്രോളിന്‍റെ അളവിനെ ദോഷകരമായി ബാധിക്കുകയും ചീത്ത കൊളസ്ട്രോളിന്‍റെ അളവ് വർധിക്കാൻ കാരണമാവുകയും ചെയ്യും.

മാത്രമല്ല അനാരോഗ്യമായ ഭക്ഷണക്രമങ്ങൾ പൊണ്ണത്തടിക്ക് കാരണമാകുന്നു. ഇത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തുടങ്ങി പല പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ദിവസം 15 മിനിറ്റ് വ്യാമം ചെയ്യുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്‍റെ അളവ് വർധിക്കാൻ കാരണമാകും. അങ്ങനെ ഹൃദ്രോഗ സാധ്യത കുറക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചുവന്ന മാംസത്തിലും പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിതവും ട്രാൻസ് ഫാറ്റുകളുമാണ് നമ്മുടെ ധമനികളിൽ ഉയർന്ന കൊളസ്ട്രോളിന്‍റെ അളവിന് പിന്നിലെ കാരണം. ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അതിനാൽ ഒമേഗ-3 അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സാധിക്കും. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇവ ഒഴിവാക്കിയാൽ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com