ഇനി ധൈര്യമായി എസി ഉപയോഗിച്ചോളൂ; കറന്‍റ് ബിൽ കൂടില്ല! | Video

ഫ്രിഡ്ജ് അല്ലെങ്കിൽ മൈക്രോവേവ് കണക്ഷൻ കൊടുത്തിരിക്കുന്ന എക്സ്റ്റൻഷൻ കോഡിൽ എസിയുടെ പ്ലഗ് കൊടുക്കരുത്.

ഇന്നത്തെ കാലത്ത് എസി ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ ചൂട്. പക്ഷെ വൈദ്യുതി ചെലവ് കാരണം നമ്മൾ അതിൽ നിന്നും പിന്മാറാറുമുണ്ട്. കൂടാതെ, എസി പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടാകുന്നുവെന്ന വാർത്തകളും വരുന്നതോടെ ഒട്ടുമിക്കവരും എസി ഓൺ ആകാൻ പോലും മടിക്കും. എന്നാൽ, ഒരു ആശങ്കകളും ഇല്ലാതെ എങ്ങനെ സുരക്ഷിതമായി കുറഞ്ഞ ചിലവിൽ എസി ഉപയോഗിക്കാമെന്ന് നോക്കിയാലോ..?

  1. അമിതമായ ഉപയോഗം എസിയുടെ പ്രവർത്തനക്ഷമത കുറയ്ക്കും. അതുകൊണ്ട് വേനൽ കാലം ആരംഭിക്കുന്നതിന് മുന്നേ തന്നെ എസി സർവീസ് ചെയുക. കാരണം, അഴുക്ക് കേറി അടഞ്ഞ ഫിൽട്ടറോ അടഞ്ഞ കോയിലുകളോ എസിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമാകും. അതിനാൽ എസി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

  2. ഫ്രിഡ്ജ് അല്ലെങ്കിൽ മൈക്രോവേവ് കണക്ഷൻ കൊടുത്തിരിക്കുന്ന എക്സ്റ്റൻഷൻ കോഡിൽ എസിയുടെ പ്ലഗ് കൊടുക്കരുത്. പ്രത്യേക പവർ പോയിന്റിൽ വേണം എസിയുടെ പ്ലഗ് കൊടുക്കാൻ.

  3. പലരും എസി 18 ഡിഗ്രി സെൽഷ്യസിലാണ് ഇടുന്നത്. എന്നാൽ, 24 ഡിഗ്രി സെൽഷ്യൽ ഇട്ടാൽ വൈദ്യുതി ബിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

  4. എസി ഓൺ ചെയ്ത കഴിഞ്ഞാൽ ഫാൻ ഓൺ ആകുന്നത് ശരിയല്ലെന്നാണ് പലരുടെയും ധാരണ. എന്നാൽ, 24 ഡിഗ്രി സെൽഷ്യസിന് മുകളിൽ എസി ഇട്ടശേഷം ഫാൻ ഓൺ ആക്കിയാൽ റൂമിലെ എല്ലാം സ്ഥലത്തും തണുപ്പ്‌ ലഭിക്കുകയും വൈദ്യുതി ലാഭിക്കുകയും ചെയാൻ സാധിക്കും.

  5. പകൽ സമയത്ത് എസി ഓൺ ചെയുമ്പോൾ മുറിയിലെ കർട്ടനുകൾ അടച്ച് വയ്ക്കുക. ഇല്ലെങ്കിൽ സൂര്യൻ പ്രകാശം അകത്തേക്ക് കടക്കുകയും ചൂട് അനുഭവപ്പെടുകയും ചെയും. വാതിലും ജനലും അടച്ച ശേഷം വേണം എസി ഓൺ ചെയാൻ. ഇല്ലെങ്കിൽ തണുത്ത വായു പുറത്തേക്ക് പോകുകയും റൂമിൽ തണുപ്പ് കുറയുകയും ചെയ്യും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com