പാറ്റകളെ ചതച്ച് കൊല്ലല്ലേ, ആകെ കീടാണു നിറയും; വേറെ വഴിയുണ്ട്

പാറ്റകളെ കൊല്ലുമ്പോൾ അവ പുറത്തു വിടുന്ന രാസ സിഗ്നലുകൾ പിന്തുടർന്ന് കൂടുതൽ പാറ്റകൾ വീട്ടിലെത്താനും സാധ്യതയുണ്ട്.
tips to remove cockroaches

പാറ്റകളെ ചതച്ച് കൊല്ലല്ലേ, ആകെ കീടാണു നിറയും; വേറെ വഴിയുണ്ട്

Updated on

പാറ്റയെ കണ്ടാൽ ഉടൻ അടിച്ചോ ചവിട്ടിയോ കൊല്ലാൻ തോന്നാറുണ്ടോ? ഉണ്ടെങ്കിൽ ആ ശീലം വേണ്ടെന്നു വച്ചേക്കൂ. പാറ്റകൾ ഞെരിഞ്ഞു ചാകുമ്പോൾ അതിന്‍റെ ഇരട്ടി ബാക്റ്റീരിയകളും കീടാണുക്കളുമാണ് അവയുടെ ശരീരത്തിൽ നിന്ന് വീട്ടിലാകെ പരക്കുകയെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അഴുക്കു ചാലുകൾ, അവശിഷ്ടങ്ങൾ എന്നിവയിൽ നിന്നെല്ലാം പാറ്റയുടെ ഉള്ളിലെത്തുന്ന കീടാണുക്കളെല്ലാം അവയുടെ ശരീരം ഞെരിഞ്ഞ് പൊട്ടുമ്പോൾ പുറത്തേക്ക് ചാടും.

അത് പിന്നെ അസുഖങ്ങളുടെ കൂമ്പാരമായിരിക്കും സമ്മാനിക്കുക. വൈറസ്, പാരസൈറ്റുകൾ, സാൽമൊണെല്ല, ഇകോളി എന്നിവയെല്ലാം പാറ്റയിൽ നിന്ന് പടരാറുണ്ട്. ഇത് ഭക്ഷ്യവിഷബാധയ്ക്കും ഇടയാക്കിയേക്കാം. പാറ്റകളെ കൊല്ലുമ്പോൾ അവ പുറത്തു വിടുന്ന രാസ സിഗ്നലുകൾ പിന്തുടർന്ന് കൂടുതൽ പാറ്റകൾ വീട്ടിലെത്താനും സാധ്യതയുണ്ട്.

കറുവാപ്പട്ടയുടെ ഇല പൊടിച്ച് വിതറുന്നതും വിനാഗിരിയും വെള്ളവും തുല്യമായി കലർത്തി സ്പ്രേ ചെയ്യുന്നതും വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് നിലം തുടക്കുന്നതും പാറ്റകളെ അകറ്റാൻ സഹായിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com