Top 10 Luxury Cities Of 2025

ഇവിടെയാണ് ജീവിതം! 2025ലെ ലോകത്തിലെ 5 ആഡംബര നഗരങ്ങൾ

ഇവിടെയാണ് ജീവിതം! 2025ലെ ലോകത്തിലെ 5 ആഡംബര നഗരങ്ങൾ

പുതിയ ഗ്ലോബർ ലക്ഷ്വറി ഇൻഡക്സ് പ്രകാരം പാരിസാണ് ലോകത്തിലെ ഏറ്റവും ആഡംബര നഗരം

ഡംബര ജീവിതം സ്വപ്നകാണുന്നവർ ഈ നഗരങ്ങൾ വിട്ടുകളയരുത്. കാരണം ആഡംബരം എന്നതിന്‍റെ അവസാനവാക്ക് ഈ നഗരങ്ങളിലായിരിക്കും. 2025ലെ ലോകത്തെ ഏറ്റവും ആഡംബര നഗരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ജെബി ഡോട്ട് കോം. പുതിയ ഗ്ലോബർ ലക്ഷ്വറി ഇൻഡക്സ് പ്രകാരം പാരിസാണ് ലോകത്തിലെ ഏറ്റവും ആഡംബര നഗരം.

ആഡംബരം എന്നാൽ സ്വത്ത് എന്നല്ല അർത്ഥമാക്കുന്നത്. നിങ്ങൾക്ക് ഏറ്റവും മികച്ച രീതിയിൽ ജീവിക്കാനുള്ള അവസരമാണ് ഈ നഗരങ്ങളിൽ ലഭ്യമാക്കുന്നത്. ഏറ്റവും മികച്ച ഭക്ഷണശാലകളും വസ്ത്രാലയങ്ങളുമാണ് ഇവിടെയുള്ളത്. കൂടാതെ ജീവിതം ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാനുള്ള അവസരമാണ് ഈ നഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

1. പാരിസ്

Top 10 Luxury Cities Of 2025

പാരിസ്

പട്ടികയിൽ ആദ്യ സ്ഥാനത്താണ് പാരിസ്. 150 പഞ്ചനക്ഷത്ര ഹോട്ടലുകളും 900 മികവുറ്റ ഭക്ഷണശാലകളുമാണ് ഇവിടെയുള്ളത്. കൂടാതെ നിരവധി ആഡംബര ബ്രാൻഡുകളാണ് പാരിസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നത്. ആഡംബരത്തിനൊപ്പം തന്നെ നഗരത്തിന്‍റെ ചരിത്രവും പാരിസിനെ ആകർഷമാക്കുന്നു.

2. മെൽബൺ

Top 10 Luxury Cities Of 2025

പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മെൽബൺ. 279 ഹൈ എൻഡ് റസ്റ്റോറന്‍റുകളും, 125 ആഡംബര ഹോട്ടലുകളും, 143 പ്രീമിയും ബോട്ടീക്കുകളും ഇവിടെയുണ്ട്. ഏകദേശം 94,000 കോടീശ്വരന്മാരാണ് മെൽബണിൽ താമസിക്കുന്നത്.

3. സൂറിച്ച്

Top 10 Luxury Cities Of 2025

ലോകത്തിലെ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള സ്ഥലമാണ് സൂറിച്ച്. ഒരു ലക്ഷം പേരിൽ 17,700 പേർ കോടീശ്വരന്മാരാണ് എന്നാണ് കണക്കുകൾ. അതിനാൽ തന്നെ ഇവിടത്തെ ജീവിത നിലവാരവും ഉയർന്നതാണ്.

4. മിയാമി

Top 10 Luxury Cities Of 2025

ബീച്ച് വൈബിലുള്ള ആഡംബരം അന്വേഷിക്കുന്നവർക്ക് പറ്റിയ സ്പോട്ടാണ് മിയാമി. ഒരു പതിറ്റാണ്ടിനിടെ നഗരത്തിലെ കോടീശ്വരന്മാരുടെ ജനസംഖ്യയിൽ 94 ശതമാനത്തിന്‍റെ വർധനവാണ് ഇവിടെയുണ്ടായിട്ടുള്ളത്. നികുതി ഇളവുകളാണ് മറ്റ് സ്ഥലങ്ങളിലെ പണക്കാരെ ഇവിടേക്ക് ആകർഷിക്കുന്നത്.

5. ന്യൂയോർക്ക് സിറ്റി

Top 10 Luxury Cities Of 2025

ഇന്നും എന്നും ഫിനാൻഷ്യൽ പവർ ഹൗസായി തല ഉയർത്തി നിൽക്കുന്ന നഗരം. 3,84,000 കോടീശ്വരന്മാരാണ് നഗരത്തിലുള്ളത്. കൂടാതെ 66 സതകോടീശ്വരന്മാരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com