അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിൽ ഗതാഗത നിരോധനം

വാഴച്ചാൽ, മലക്കപ്പാറ ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ തടഞ്ഞ് തിരിച്ചുവിടും
Athirappilly waterfalls
Athirappilly waterfallsKerala Tourism

ചാലക്കുടി: അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ അമ്പലപ്പാറ ഭാഗത്ത് റോഡിന്‍റെ വശങ്ങൾ ഇടിഞ്ഞതിനെ തുടർന്ന് നവംബർ 6 മുതൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റോഡിന്‍റെ വശങ്ങളും ഭിത്തിയും അടിയന്തിരമായി കെട്ടി ഗതാഗത മാർഗം സുരക്ഷിതമാക്കുന്നതിനാണ് നവംബർ 6 മുതൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്.

അത്യാവശ്യമുള്ള ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള അതിരപ്പിള്ളി ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്നാട്- മലക്കപ്പാറ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും തടഞ്ഞ് തിരിച്ചു വിടും.

അടിയന്തര റോഡ് പണി നടക്കുന്നതിന് ആവശ്യത്തിലേക്കായി ആംബുലൻസ് ഇരുവശത്തുമായി സേവനം ക്രമീകരിക്കുന്നതാണ്. സുരക്ഷ മുൻനിർത്തി എല്ലാ ജനങ്ങളും അടിയന്തിരമായി നടക്കുന്ന റോഡ് പണിയുമായി സഹകരിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com