കേരളത്തിൽ ഉടനീളം ട്രെയിൻ സമയം മാറി

തെക്കുപടിഞ്ഞാറൺ മൺസൂൺ കനത്താൽ വണ്ടികളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും
കേരളത്തിൽ ഉടമീളം ട്രെയിൻ സമയം മാറി
വന്ദേ ഭാരത് ട്രെയിൻ.File photo

കൊച്ചി: മൺസൂൺ ശക്തി പ്രാപിച്ചതോടെ കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ഒക്ടോബർ 31 വരെയാണ് മൺസൂൺ ടൈം ടേബിളിൽ ട്രെയിനുകൾ ഓടുക. മംഗളൂരു - ഗോവ വന്ദേ ഭാരത് ഉൾപ്പെടെ 38 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. തെക്കുപടിഞ്ഞാറൺ മൺസൂൺ കനത്താൽ വണ്ടികളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും.

മഴക്കാലത്ത് ട്രെയിനുകളുടെ വേഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനാണ് സമയത്തില്‍ മാറ്റം വരുത്തുന്നത്. കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുന്നുണ്ട്. തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി, എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, മുംബൈ - ഗോവ വന്ദേ ഭാരത്, മംഗളൂരു - ഗോവ വന്ദേ ഭാരത് എക്സ്പ്രസുകളുടെ സമയത്തിൽ മാറ്റം വരും.

  • തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) രാവിലെ 9:15നുതന്നെ യാത്ര ആരംഭിക്കും. വൈകിട്ട് ആറിന് കോഴിക്കോട് എത്തുന്നതിന് പകരം 5:07ന്‌ എത്തും. കണ്ണൂരിൽ നിലവിൽ 7:32ന് എത്തുന്ന ട്രെയിൻ ഇനി 6:37ന് എത്തും.

  • ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി (16345) ഒന്നര മണിക്കൂർ വൈകിയേ ഇനി എത്തുകയുള്ളൂ. മംഗളൂരുവിൽ പുലർച്ചെ 5:45, കണ്ണൂർ 8:07, ഷൊർണൂർ 12:05, തിരുവനന്തപുരം രാത്രി 7:35 എന്നിങ്ങനെയാണ് സമയം.

  • എറണാകുളം - നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) ഇനിമുതൽ മൂന്നുമണിക്കൂർ നേരത്തേ പുറപ്പെടും. ഉച്ചയ്‌ക്ക് 1:25 ന് പുറപ്പെട്ടിരുന്ന ട്രെയിൻ രാവിലെ 10:30നാണ് എറണാകുളത്തു നിന്ന് സർവീസ് ആരംഭിക്കുക.

  • നിസാമുദ്ദീൻ - എറണാകുളം മംഗള (12618) ഒരുമണിക്കൂർ വൈകിയേ എത്തുകയുള്ളൂ. രാത്രി 11:35ന് മംഗളൂരു, പുലർച്ചെ 5:25 ഷൊർണൂർ, 8:00 എറണാകുളം എന്നിങ്ങനെയാണ് സമയക്രമം.

  • മംഗളുരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചയ്‌ക്ക് 12:45ന് പുറപ്പെടും. നിലവിൽ 2:20നാണ് സർവീസ് ആരംഭിച്ചിരുന്നത്.

  • മംഗളൂരു - ഗോവ വന്ദേ ഭാരത് (20646) 8:30-നുതന്നെ പുറപ്പെടും. ഉച്ചയ്‌ക്ക് 1:15ന് പകരം രണ്ടിനാണ് ഗോവയിലെത്തുക.

  • ഗോവ - മംഗളൂരു വന്ദേ ഭാരത് (20645) വൈകീട്ട് 5:35ന് പുറപ്പെടും. നിലവിൽ 6.10നാണ് പുറപ്പെട്ടിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com