പ്രമേഹ ബാധിതർക്ക് വീടിനടുത്തേക്ക് സ്ഥലം മാറ്റം

കഴക്കൂട്ടം ഗവ.ഹൈസ്കൂൾ ഗസ്റ്റ് അറബിക് അധ്യാപിക ബുഷിറ ശിഹാബിന്‍റെ പരാതിയിലാണ് നടപടി
Type 1 Diabetes patients eligible for transfer near to home
പ്രമേഹ ബാധിതർക്ക് വീടിനടുത്തേക്ക് സ്ഥലം മാറ്റംImage by xb100 on Freepik
Updated on

തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും, ടൈപ്പ് വൺ പ്രമേഹ ബാധിതരായ സർക്കാർ ജീവനക്കാർക്കും വീടിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലമാറ്റം നൽകാൻ സർക്കാർ ഉത്തരവായി. മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് വിഷയത്തിൽ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.

കഴക്കൂട്ടം ഗവ.ഹൈസ്കൂൾ ഗസ്റ്റ് അറബിക് അധ്യാപിക ബുഷിറ ശിഹാബിന്‍റെ പരാതിയിലാണ് നടപടി. സെറിബൽ പാൾസി ഉൾപ്പെടെയുള്ള ചലന വൈകല്യം, അസാധാരണമായ പൊക്കകുറവ്, പേശീ സംബന്ധമായ അസുഖമുള്ളവർ എന്നിവരോടൊപ്പമാണ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് മുൻഗണന നൽകിയത്.

ഓട്ടിസം/സെറിബൽ പാൾസി ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾ എന്നതിനൊപ്പമാണ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിക്കളെയും ഉൾപ്പെടുത്തിയത്.

നമ്പർ 9/2024 പി ആന്‍റ് എആർഡി എന്ന നമ്പറിലാണ് സർക്കാർ ഉത്തരവ്. ടൈപ്പ് വൺ ഡയബറ്റീസ് ഫൗണ്ടേഷൻ കേരള എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായ എ. ഷിഹാബിന്‍റെ ഭാര്യയാണ് ബുഷിറ ഷിഹാബ്.

Trending

No stories found.

Latest News

No stories found.