uluva kanji recipe
uluva kanji

കുടിക്കാം ഉലുവക്കഞ്ഞി

കർക്കിടകത്തിന്‍റെ സ്വന്തം ആരോഗ്യസംരക്ഷണ വഴിയാണ് ഉലുവക്കഞ്ഞി
Published on

കർക്കിടകം പടി കടന്നെത്തി. എങ്ങും മഴയും പനിയും മാത്രം. ശരീരക്ഷീണം സ്വാഭാവികമായി തീരുന്ന കാലം. ഈ കാലാവസ്ഥയെ പ്രതിരോധിക്കാനാണ് പണ്ട് നമ്മുടെ പൂർവികർ ഉലുവക്കഞ്ഞിയും മറ്റും ഉണ്ടാക്കി കഴിച്ചിരുന്നത്. വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, പ്രോട്ടീന്‍, നിയാസിന്‍, ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം, ആല്‍ക്കലോയ്ഡുകള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഉലുവ. ഈസ്ട്രജന്‍ ഹോർമോൺ സന്തുലിതപ്പെടുത്തുന്നതിനും പ്രമേഹ നിയന്ത്രണത്തിനും ഉലുവ സഹായിക്കുന്നു.

ഇന്ന് നമുക്ക് ഉലുവക്കഞ്ഞി ഉണ്ടാക്കിയാലോ?

രണ്ടു സ്പൂൺ ഉലുവ എടുത്തു കഴുകി വെള്ളത്തിലിടുക. ഇത് എട്ടു മണിക്കൂറിനു ശേഷം ആ വെള്ളത്തോടു കൂടി എടുത്ത് അതിൽ കഴുകി വാരിയെടുത്ത കുത്തരിയോ അല്ലെങ്കിൽ ഉണക്കലരിയോ പൊടിയരിയോ ചേർത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് രണ്ടോ മൂന്നോ വിസിൽ വരും വരെ വേവിച്ച് എടുക്കുക. ഒരു ഗ്ലാസ് കട്ടിയുള്ള തേങ്ങപ്പാൽ ചേർത്ത് ഒന്നു കൂടി ചൂടാക്കി (തേങ്ങപ്പാൽ തിളയ്ക്കരുത്) വാങ്ങി വച്ച് ഉപയോഗിക്കുക. രാവിലെയോ രാത്രിയിലോ ഉപയോഗിക്കുന്നതാണ് ഉത്തമം.

logo
Metro Vaartha
www.metrovaartha.com