ഉപ്പുണ്ടോ? 15 മിനിറ്റിൽ മുറ്റത്തെ പുല്ല് മുഴുവൻ കളയാം

വീട്ടിൽ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായനി തെളിച്ച് പുല്ല് കരിക്കാം.
unnecessary grass cleaning burning hack tips

ഉപ്പുണ്ടോ? 15 മിനിറ്റിൽ മുറ്റത്തെ പുല്ല് മുഴുവൻ കളയാം

Updated on

മുറ്റത്തെ പൂന്തോട്ടത്തിൽ നിന്നും കൃഷിയിടത്തിൽ നിന്നും പുല്ല് പറിച്ചു മാറ്റുകയെന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. എത്ര പറിച്ചു മാറ്റിയാലും വീണ്ടും കിളിർക്കുന്ന പുല്ല് ഇല്ലാതാക്കാൻ ഒരു എളുപ്പവഴിയുണ്ട്.

വീട്ടിൽ നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായനി തെളിച്ച് പുല്ല് കരിക്കാം.

വേണ്ട വസ്തുക്കൾ

ഒരു പാക്കറ്റ് ഉപ്പ്, ഒരു ലിറ്റർ വിനാഗിരി, 100 മില്ലി സോപ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുത്തത്

പൊടിയുപ്പിലേക്ക് വിനാഗിരി ഒഴിക്കുക അതിനു ശേഷം സോപ്പ് ലയിപ്പിച്ച ലായനിയും ചേർത്ത് കലർത്തി നന്നായി ഇളക്കി എടുക്കുക. ഈ ലായനി ഒരു സ്പ്രേയർ ഉപയോഗിച്ച് പുല്ലിനു മുകളിൽ തളിച്ചു കൊടുക്കാം. ഒരു ദിവസം കൊണ്ടു തന്നെ പുല്ല് കരിയും. കീടങ്ങളെ നിയന്ത്രിക്കാനും ഈ ലായനി ഫലപ്രദമായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com