യുഎസിൽ 85,000 രൂപ വില വരുന്ന മരുന്നിന് ഇന്ത്യയിൽ 35 രൂപ മാത്രം, 'നമ്മളെ കൊള്ളയടിക്കുകയാണ്'

ഇന്ത്യയിലേയും അമെരിക്കയിലേക്കും ആരോഗ്യരംഗം താരതമ്യം ചെയ്തുകൊണ്ട് അമെരിക്കൻ പൗര പങ്കുവച്ച വിഡിയോ വൈറലാവുകയാണ്
us woman compared medical bill with india

യുഎസിൽ 85,000 രൂപ വില വരുന്ന മരുന്നിന് ഇന്ത്യയിൽ 35 രൂപ മാത്രം, 'നമ്മളെ കൊള്ളയടിക്കുകയാണ്'

Updated on

ഇന്ത്യയിൽ വിൽക്കുന്ന മരുന്നിന്‍റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് അമെരിക്കൻ പൗരയായ ലിസ്. അമെരിക്കയിൽ 85,000 രൂപ വില വരുന്ന മരുന്നിന് ഇന്ത്യയിൽ നൽകേണ്ടത് വെറും 35 രൂപ മാത്രമാണ്. ഇന്ത്യയിലേയും അമെരിക്കയിലേക്കും ആരോഗ്യരംഗം താരതമ്യം ചെയ്തുകൊണ്ട് ലിസ് പങ്കുവച്ച വിഡിയോയിലാണ് ഇത് വ്യക്തമാക്കുന്നത്. അമെരിക്കയിൽ തങ്ങൾ കൊള്ളയടിക്കപ്പെടുകയാണെന്നും ലിസ് പറയുന്നു.

ലിസിന്‍റെ ആന്‍റി ഉപയോഗിക്കുന്ന റെവ്ലിമിഡ് എന്ന മരുന്നിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത്. രക്താർബുദ ബാധിതയായ ആന്‍റി ഉപയോഗിക്കുന്നത് ഈ മരുന്നാണ്. യുഎസിൽ ആയിരുന്നെങ്കിൽ ഒരു മരുന്നിന് 85,000 രൂപ നൽകേണ്ടതായി വരും. എന്നാൽ ഇന്ത്യയിൽ 35 മുതൽ 300 രൂപ വരെ മാത്രമാണ് വില വരുന്നത്. കൂടാതെ വിലക്കുറവിലുള്ള മറ്റ് ബദൽ മരുന്നുകളും ലഭ്യമാണ് എന്നാണ് ലിസ് പറയുന്നത്.

ഇന്ത്യയിലെ ആരോഗ്യ രംഗത്തേയും ലിസ് പ്രശംസിക്കുന്നുണ്ട്. യുഎസിൽ നമ്മൾ കൊള്ളയടിക്കപ്പെടുമ്പോൾ ഇന്ത്യയിൽ ജനങ്ങൾക്ക് താങ്ങാവുന്ന തരത്തിലുള്ള ചെലവുമാത്രമാണ് ആവുന്നത് എന്നാണ് ലിസ് പറയുന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇതിനോടകം ഏഴ് ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്.

logo
Metro Vaartha
www.metrovaartha.com