വേളാങ്കണ്ണിക്ക് സ്പെഷ്യൽ ട്രെയ്ൻ തിങ്കളാഴ്ച മുതൽ

ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10വരെ വ്യാഴാഴ്ചകളിൽ എറണാകുളത്തുനിന്ന് മൂന്ന് പ്രതിവാര സർവീസുകളുണ്ടാകും.
വേളാങ്കണ്ണിക്ക് സ്പെഷ്യൽ ട്രെയ്ൻ തിങ്കളാഴ്ച മുതൽ

പ്രതീകാത്മക ചിത്രം.

Updated on

തിരുവനന്തപുരം: വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയ്ൻ സർവീസ് നടത്തും. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10വരെ വ്യാഴാഴ്ചകളിൽ എറണാകുളത്തുനിന്ന് മൂന്ന് പ്രതിവാര സർവീസുകളുണ്ടാകും.

എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.50ന് വേളാങ്കണ്ണിയിലെത്തും. മടക്ക സർവീസ് വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.50ന് എറണാകുളത്തെത്തും. ട്രെയിൻ നമ്പർ 06061, 06062. മുൻകൂർ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.

കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, അവനീശ്വരം, പുനലൂർ, തെൻമല, ചെങ്കോട്ട, വിരുദുനഗർ, മാനാമധുര, ശിവഗംഗ, പുതുക്കോട്ടെ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

logo
Metro Vaartha
www.metrovaartha.com