
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിനെ പ്രധാന ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽ.
ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളില്‍ രാത്രിയില്‍ പ്രത്യേക ദീപലങ്കാരം നടത്തി നടപ്പിലാക്കിയ തിരുവിതാംകൂര്‍ ഹെറിറ്റേജ് സര്‍ക്യൂട് പദ്ധതി തിരുവനന്തപുരം നഗരത്തെ കൂടുതല്‍ ആകര്‍ഷകമാക്കിയെന്നാണ് ടൂറിസം വകുപ്പിന്‍റെ വിലയിരുത്തൽ.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ശംഖുമുഖം ബീച്ചും വേളി ടൂറിസം കേന്ദ്രവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും വെട്ടുകാടിന്‍റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്നു.