ഇത് ഇത്ര എളുപ്പമായിരുന്നോ? വൈറൽ ബൺ മസ്ക‍യും ഇറാനി ചായയും!

കേൾക്കുന്നവരെല്ലാം എന്താണ് ഈ സിമ്പിൾ കോംബോ ഇത്ര ഹിറ്റാവാൻ കാരണമെന്നാണ് അറിയേണ്ടത്!
 viral bun maska and irani tea

വൈറൽ ബൺ മസ്ക‍യും ഇറാനി ചായയും

Updated on

അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഐറ്റമാണ് ബൺ മസ്കയും ഇറാനി ചായയും. വെണ്ണ പുരട്ടിയ സോഫ്റ്റ് ബണ്ണും ആവി പറക്കുന്ന ചൂടു ചായയും. ആഹാ, സംഭവം എവിടെ കിട്ടുമെന്ന് കേട്ടാലും ആളുകൾ വട്ടം കൂടും. കൊച്ചിയിൽ വെറും 50 രൂപയ്ക്കാണ് ഈ കോംബോ ഇന്ന് ലഭിക്കുന്നത്.

കേൾക്കുന്നവരെല്ലാം എന്താണ് ഈ സിമ്പിൾ കോംബോ ഇത്ര ഹിറ്റാവാൻ കാരണമെന്നാണ് അറിയേണ്ടത്. പക്ഷേ അതിന് പ്രത്യേക ഉത്തരമൊന്നുമില്ല, കഴിച്ചു നോക്കുക എന്നല്ലാതെ. ഇൻസ്റ്റഗ്രാമിലാണ് ഈ കോംബോ വൈറലാവുന്നത്. ഫുഡ് ബ്ലോഗേഴ്സ് അടക്കം ഏറ്റെടുത്തതോടെ സംഭവം ഇപ്പോൾ ഹിറ്റാണ്...

വൈറലായ ഐറ്റത്തിന്‍റെ ഉത്ഭവം...

ഒരു ടേബിളും ഫ്ലാസ്കുമായി ആരംഭിച്ച സംരഭം. 20 കപ്പ് ചായയും 20 ബണ്ണുമായി തുടക്കം. പിന്നിൽ 'ചായ് കപ്പിൾ' എന്ന പേരിൽ വൈറലായ ശ്രീരശ്മിയും ശരണും. വിദേശ ജോലി വിട്ട് നാട്ടിലൊരു സംരഭം എന്ന സ്വപ്നത്തിന്‍റെ തുടക്കമായാണ് ഈ ദമ്പതികൾ ചായയും ബണ്ണും വിറ്റു തുടങ്ങിയത്.

എന്നാൽ, വേഗം തന്നെ സംഭവം അങ്ങ് കത്തിക്കയറി. ദിവസേന പലയിടങ്ങളിലായി മാറി മാറി പോപ്പ് അപ്പ് കഫെ ദൃശ്യമാവും. അപ്പപ്പോഴായി ലോക്കേഷൻ ഇന്‍സ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയാണ് പതിവ്. പരിമിതമായ അളവിലുള്ള വിൽപ്പനയും പുതിയ പുതിയ സ്ഥലങ്ങളും സംഭവം കൂടുതൽ ആകർഷകമാക്കി.

എന്നാലിതിന്‍റെ റെസിപ്പി ഒന്ന് നോക്കിയാലോ...

ആവശ്യമായ സാധനങ്ങൾ

ബൺ

ബട്ടർ (unsalted butter) - 100 ഗ്രാം

മിൽക് മെയ്ഡ്‌/ കണ്ടൻസ്ഡ് മിൽക്ക് - 5 ടീസ്പൂൺ‌

വാനില എസൻസ് - കാൽ കപ്പ്

ചായ

പാൽ - അരക്കപ്പ്

‌ഏലയ്ക്കാപ്പൊടി‌ - ഒരു ടീസ്പ്പൂൺ

തേയിലപ്പൊടി -1 ടീസ്പ്പൂൺ

മിൽക് മെയ്ഡ് - 3 ടീസ്പ്പൂൺ

ആദ്യം ബൺ നെയ്യിൽ ഒന്ന് ചൂടാക്കി എടുക്കുക. ബട്ടറും വാനില എസൻസും മിൽക്ക് മെയ്ഡ് / കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ബണ്ണ് മുറിച്ച് അതിനുള്ളിൽ ആവശ്യത്തിന് തേച്ചുകൊടുക്കുക.

ചായ

ആദ്യം കട്ടൻ ചായ തിളപ്പിച്ച് മാറ്റി വയ്ക്കുക. ശേഷം പാൽ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് തിളപ്പിക്കുക. തിള വരുമ്പോൾ എലക്കാപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ശേഷം ഗ്ലാസിലേക്ക് ആദ്യം കട്ടൻ ചായയും ശേഷം തിളപ്പിച്ച പാലും ചേർക്കുക. ഇറാനി ചായ റെഡി.

ഇനിയെന്താ കഴിക്കുക തന്നെ...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com