ഒരു പാറ്റാക്കാപ്പി എടുക്കട്ടെ? കുടിച്ചവർക്കെല്ലാം ഗംഭീര അഭിപ്രായം: വൈറലായി കോക്രോച്ച് കോഫി

പുഴു ഉണക്കിപ്പൊടിച്ച് ചേർത്ത് ചേർത്ത് മുകളിൽ പാറ്റകളിട്ട് അലങ്കരിച്ച കോഫി
viral cockroach coffee

ഒരു പാറ്റാക്കാപ്പി എടുക്കട്ടെ? കുടിച്ചവർക്കെല്ലാം ഗംഭീര അഭിപ്രായം: വൈറലായി കോക്രോച്ച് കോഫി

Updated on

കട്ടൻ കാപ്പി, പാൽ കാപ്പി എന്നിവയായി കാപ്പിക്കാലം ചുരുങ്ങിയ കാലത്തു നിന്നും ഇന്ന് പുതിയ പേരിൽ പുതിയ കോഫി പരീക്ഷണങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. വിവിധ ഫ്ലേവറുകളിൽ ഇന്ന് കോഫികൾ ലഭ്യമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഞെട്ടിച്ചുകൊണ്ട് ഒരു കോഫി വൈറലായിരിക്കുകയാണ്.

പേര് കോക്രോച്ച് കോഫി അഥവാ പാറ്റാക്കാപ്പി. പാറ്റകളെ മുകളിൽ വിതറി, ഒപ്പം ഫ്ലേവറിനായി പലതരം പുഴക്കളെ പൊടിച്ച് ചേർത്തിട്ടുമുണ്ടാവും. കരിഞ്ഞൊരു സ്വാദും ചെറിയ പുളിപ്പോടു കൂടിയ കാപ്പി. കുടിച്ചവർക്കൊക്കെ തീരെ മോശമല്ലാത്ത അഭിപ്രായം.

സംഭവം ഇവിടെയെങ്ങുമല്ല, അങ്ങ് ചൈനയിലാണ്. ബെയ്ജിങിലെ ഒരു മ്യൂസിയത്തിലാണ് അസാധാരണമായ ഈ കാപ്പി കിട്ടുന്നത്. ഒരു കപ്പിന് 45 യുവാൻ (ഏകദേശം 537 രൂപ) യാണ് വില. അതേസമയം,‌ റിപ്പോർട്ടിൽ ഈ പ്രാണി മ്യൂസിയത്തിന്‍റെ പേര് പറയുന്നില്ല. ജൂൺ അവസാനത്തോടെയാണ് ഈ കാപ്പി ആദ്യമായി പുറത്തിറക്കിയതെന്നും അടുത്തിടെ ഇന്‍റർനെറ്റിൽ ട്രെൻഡ് ആയത്.

ഇത്തരത്തിലുള്ള അസാധാരണ കാപ്പികളും ചായകളും ഡ്രിങ്ക്സും മുൻപും ഈ മ്യൂസിയം പുറത്തിറക്കിയിട്ടുണ്ട്. ഉറുമ്പിനെ ചേർക്കുന്ന പാനീയങ്ങളും, പ്രത്യേകം ചെടികളിൽ നിന്നുള്ള പാനീയങ്ങളും ഒക്കെ ഇതിൽ ഉൾപെടുന്നു. ഉറുമ്പിനെ ചേർത്ത ഡ്രിങ്ക് ഹാലോവീൻ സ്പെഷ്യൽ ആയിരുന്നു. ഈ ചേരുവകളെല്ലാം തന്നെ പരമ്പരാഗത ചൈനീസ് ഔഷധക്കടയിൽ നിന്നാണ് വാങ്ങുന്നതെന്ന് മ്യൂസി‍യത്തിലുള്ളവർ പറയുന്നത്. അതിനാൽ തന്നെ ആരോ​ഗ്യകാര്യത്തിൽ സുരക്ഷാപ്രശ്നങ്ങളൊന്നും തന്നെ ഇല്ല എന്നാണ് ജീവനക്കാരന്‍റെ വാദം. പരമ്പരാഗത ചൈനീസ് ഔഷധ രീതി പ്രകാരം, പാറ്റയുടെ പൊടി രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്നാണ് പക്ഷം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com