അച്ഛാ, കരമടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് പോരെ..! viral video

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണിത്
viral video kid with kerala police

അച്ഛാ, കരമടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് പോരെ..! virel video

Updated on

ആൾകൂട്ടത്തിനിടയിലൂടെ ഓടിനടക്കുന്ന കുട്ടി, പെട്ടെന്ന് അതിവഴിവന്ന ഒരു പൊലീസുകാരൻ അവളുടെ കൈയിൽ പിടിക്കുന്നു. എന്നാൽ അങ്ങനെയാവട്ടെ എന്ന മട്ടിൽ ‍യാതൊരു പേടിയുമില്ലാത്തെ കുട്ടി പൊലീസുകാരനൊപ്പം പോവുന്നു.... കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ആണിത്.

കുട്ടിയുടെ ഈ പ്രവർത്തി കാഴ്ചക്കാരിൽ ചിരിപടർത്തി. ജാങ്കോ, നീയറിഞ്ഞോ ഞാന്‌ പെട്ടു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. പിന്നാലെ എത്തിയ കമന്‍റുകളും ശ്രദ്ധേയമായി.

"അച്ഛാ, കരം അടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് നോർത്ത് സ്റ്റേഷനിലേക്ക് പോരെ" എന്നൊരാൾ കമന്‍റു ചെയ്തപ്പോൾ അച്ഛൻ: നീ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ വക്കീലുമായിട്ട് വരാം എന്ന് മറ്റൊരാൾ കമന്‍റു ചെയ്തു.

എന്നാ അച്ഛാ ഞാൻ പോയേച്ചും വരാം, അച്ഛൻ സ്റ്റേഷനിൽ എത്തിയാൽ മതി, അച്ഛാ എന്നെ പൊലീസിലെടുത്തു, പള്ളി മുറ്റത്ത് വച്ചു പൊലീസുകാർ ഈ കുട്ടിയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും, le അച്ഛൻ : നിന്നെ ഞങ്ങൾ എവിടെ ഒക്കെ അന്വേഷിച്ചു ... നീ എവിടെയായിരുന്നു. കൊച്ച് : പൊലീസ് സ്റ്റേഷനിൽ നോക്കിയിലല്ലൊ..ഞാൻ അവിടെയായിരുന്നു. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com