കൊച്ചി വാട്ടർ മെട്രൊ കേന്ദ്രീകരിച്ച് വാട്ടർ ടൂറിസം പദ്ധതി

പദ്ധതി തയാറാക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെ ഏൽപ്പിക്കാൻ ഏലൂർ നഗരസഭാ കൗൺസിൽ തീരുമാനിച്ചു
കൊച്ചി വാട്ടർ മെട്രൊ ബോട്ട്.
കൊച്ചി വാട്ടർ മെട്രൊ ബോട്ട്.

കൊച്ചി: ഏലൂർ നഗരസഭയിലെ വാട്ടർ മെട്രൊ സ്റ്റേഷൻ കേന്ദ്രീകരിച്ച് വാട്ടർ ടൂറിസം പദ്ധതി തയാറാക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെ ഏൽപ്പിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. വാട്ടർ മെട്രൊ സ്റ്റേഷനു സമീപം ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾക്ക് മറ്റൊരു പദ്ധതിയും തയാറായി വരുന്നു.

ഇതോടൊപ്പം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു പാർക്കിന് അനുമതി ലഭിച്ചു. ഇതോടനുബന്ധിച്ച് വാട്ടർ ടൂറിസം പദ്ധതി കൂടി നടപ്പിലാക്കാൻ ഡിടിപിസിയെ ഏൽപ്പിക്കാനാണ് ഏലൂർ നഗരസഭയുടെ കൗൺസിൽ യോഗം തീരുമാനിച്ചത്.

ഇതോടെപ്പം അയ്യൻകുളത്ത് നീന്തൽ പരിശീലനവും വാട്ടർ ടൂറിസം പദ്ധതിയും നടപ്പിലാക്കാൻ ഡിടിപിസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com