

അഹാന കൃഷ്‌ണ & നിമിഷ് രവി
നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്‌ണ വിവാഹിതയാവുന്നതായി റിപ്പോർട്ടുകൾ. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വരൻ. ഇരുവരും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 13 നെന്നാണ് പുറത്തു വരുന്ന വിവരം. താജ് കോവളത്തുവച്ച് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹാഘോഷമാകും ഇതെന്നും സൂചനയുണ്ട്.
നിമിഷും അഹാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ഏറെ കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. പലപ്പോഴും ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകടക്കം ബന്ധിപ്പിച്ചുകൊണ്ട് ആളുകൾ ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇതിനൊരു ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
അടുത്തിടെ 'എന്‍റെ തങ്കമാന പയ്യനെ കുറിച്ച് ചിന്തിക്കുന്നു' എന്ന തലക്കെട്ടോടെയാണ് അഹാന തന്‍റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെ നിമിഷും കമന്‍റുമായി എത്തി. 'തങ്കമാന പയ്യനുമായുള്ള കല്യാണം സെപ്റ്റംബർ 13 ന്' എന്ന കമന്‍റ് വന്നിരുന്നു. എന്നാലത് അൽപനേരത്തിന് ശേഷം ഈ കമന്‍റ് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. എന്നാൽ ഈ കമന്‍റ് നിമിഷ നേരം കൊണ്ട് വൈറലായിരുന്നു. റെഡിറ്റിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്.