അഹാന - നിമിഷ് വിവാഹത്തിൽ ആങ്കറായി യങ് സൂപ്പർ സ്റ്റാർ; വീഡിയോ പുറത്ത്!

അഹാന പങ്കുവച്ച ചിത്രങ്ങളിൽ എല്ലാവരും ശ്രദ്ധിച്ച ചിത്രങ്ങളിലൊന്നാണ് നിമിഷും അഹാനയും പരസ്പരം ചുംബിക്കുമ്പോൾ മൈക്കുമായി സൈഡിൽ നിൽക്കുന്ന ദുൽക്കറിനെയായിരുന്നു
ahaana nimish wedding video anchor with dq

അഹാന - നിമിഷ് വിവാഹത്തിൽ ആങ്കറായി യങ് സൂപ്പർ സ്റ്റാർ; വീഡിയോ പുറത്ത്!

Updated on

ഏറെ നാളത്തെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ് അഹാന - നിമിഷ് വിവാഹ ചിത്രങ്ങൾ പുറത്തുവന്നത്. ഒരിക്കൽ പോലും ഇരുവരും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ആരാധകർ ഇരുവരും പ്രണയത്തിലാണെന്ന് കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 13 നായിരുന്നു അഹാന -നിമിഷ് വിവാഹം. എന്നാലിതിന് സ്ഥിരീകരണമെത്താൻ 2 ദിവസം കൂടി കാത്തിരിക്കേണ്ടി വന്നു.

അഹാന പങ്കുവച്ച ചിത്രങ്ങളിൽ എല്ലാവരും ശ്രദ്ധിച്ച ചിത്രങ്ങളിലൊന്നാണ് നിമിഷും അഹാനയും പരസ്പരം ചുംബിക്കുമ്പോൾ മൈക്കുമായി സൈഡിൽ നിൽക്കുന്ന ദുൽക്കറിനെയായിരുന്നു. ഇത് വളരെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ആദ്യമായി ഒരു വിവാഹത്തിന് നടൻ ദുൽക്കർ സൽമാൻ അവതാരകനായി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ അഹാന പുതിയതായി പോസ്റ്റ് ചെയ്ത വീഡിയോയിൽ ദുൽക്കൽ ആങ്കർ ചെയ്യുന്ന ദൃശ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ വിഷയത്തിൽ കൂടുതൽ സ്ഥിരീകരണമായി. നിമിഷ് രവിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ദുൽഖർ. മാത്രമല്ല നിമിഷിന്‍റെ കരിയറിലും ദുൽഖർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അഹാനയുമായും ദുൽക്കർ നല്ല ബന്ധത്തിലാണ്. സിനിമ മേഖലയിൽ നിന്നടക്കം നിരവധി പേരാണ് ഇരുവരുടെയും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്.

logo
Metro Vaartha
www.metrovaartha.com