ഹോ, ഒന്നൊന്നര ഇൻട്രോവെർട്ട്!! തിരിച്ചു വാ മോനെ എന്ന് നെറ്റിസൺസ്; അർജുൻ ടെൻഡുൽക്കർക്ക് ട്രോൾ മഴ | Video
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്‍റെ മകനും ക്രിക്കറ്റ് താരവുമായി അർജുൻ സച്ചിൻ ടെൻഡുൽക്കറും സംരംഭക സാനിയ ചന്ദോക്കും വിവാഹിതരായി. മാർച്ച് 5 ന് മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. പ്രമുഖരടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിന്‍റെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇപ്പോഴിതാ, മെഹന്ദിയുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ വിമർശനങ്ങൾ ഉയരുകയാണ്. സാധാരണ താരവിവാഹങ്ങളിലേതിൽ നിന്ന് മാറി അർജുൻ വീഡിയോയിൽ പ്രതിമപോലെ നിൽക്കുന്നതാണ് വിവാദങ്ങൾക്ക് കാരണമായത്.
വേദിയിൽ പാട്ട് നടക്കുമ്പോൾ അർജുൻ നിർവികാരനായി നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു ആഘോഷത്തിന് നടുവിൽ നിൽക്കുന്നതിന്‍റേയോ പാട്ട് ആസ്വദിക്കുന്നതിന്‍റേയോ പ്രതികരണങ്ങളോ ഒന്നും തന്നെ അർജുന്‍റെ മുഖത്തില്ലാത്തതാണ് ആരാധകരെ അമ്പരിപ്പിച്ചത്. ഇത് ട്രോളായി മാറുകയും ചെയ്തു.
അർജുൻ ഒരു അന്തർമുഖനാണെന്നാണ് നെറ്റിസൺസ് വിലയിരുത്തുന്നത്. അർജുൻ നെക്സ്റ്റ് ലെവൽ ഇൻട്രോവെർട്ടാണെന്ന് ചിലർ പ്രതികരിക്കുന്നു. 'ഇത് നിന്‍റെ കല്യാണമാണ്, ഒന്ന് ചിരിക്കുക എങ്കിലും ചെയ്യാം' എന്ന് മറ്റു ചിലർ, "അർജുൻ ഇൻട്രോവെർട്ട് സമൂഹത്തിന്‍റെ പ്രതിനിധിയാണ്" എന്ന് മറ്റ് ചിലർ. "അർജുൻ ഇവിടെയെങ്ങുമല്ല, തിരിച്ചു വാ മോനെ" എന്നും കമന്‍റുകൾ....
