എൻഡിഎ മുൻ സ്ഥാനാർഥി ആതിര ഡി. നായർ വിവാഹിതയായി

ശാസ്ത്രീയ സംഗീതജ്ഞയും ഇൻഫ്ലുവൻസറുമാണ് ആതിര.
Former NDA candidate Athira D. Nair has got married

എൻഡിഎ മുൻ സ്ഥാനാർഥി ആതിര ഡി. നായർ വിവാഹിതയായി

Updated on: 

കോട്ടയം: ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന ആതിര ഡി. നായർ വിവാഹിതയായി. ഹേമന്ത് ലക്ഷ്മണൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ശാസ്ത്രീയ സംഗീതജ്ഞയും ഇൻഫ്ലുവൻസറുമാണ് ആതിര.

ഏറ്റുമാനൂരിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന നടി വീണാ നായർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതു മൂലം മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു.

തുടർന്നാണ് ആതിരയ്ക്ക് സ്ഥാനാർഥിയാകാൻ അവസരം ലഭിച്ചത്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നാട്ടകം സുരേഷ് ആണ് വിജയിച്ചത്. തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു ആതിര.