"ഗായകനുമല്ല, കോടീശ്വരനുമല്ല, എന്നെ നന്നായി മനസിലാക്കുന്ന ഒരാൾ"; രണ്ടാം വിവാഹം ഉടനുണ്ടെന്ന് റിമി ടോമി

"കൂടുതൽ വിവരങ്ങളും വിശേഷങ്ങളും വരും ദിവസങ്ങളിൽ പങ്കുവയ്ക്കാം"
rimi tomy reveals her second marriage

റിമി ടോമി

Updated on: 

താൻ രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന സന്തോഷ വാർത്ത പങ്കുവച്ച് ​ഗായിക റിമി ടോമി. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് റിമിടോമിയുടെ വെളിപ്പെടുത്തൽ. ജീവിതത്തിലേക്ക് ഒരാൾ ഈ വർഷം കടന്നുവന്നുവെന്നും ആരാണ് എന്താണ് എന്നുള്ള കാര്യങ്ങളെല്ലാം വഴിയെ പറയാമെന്നുമാണ് റിമി വീഡിയോയിൽ പറയുന്നത്.

ഉടൻ തന്നെ വിവാഹമുണ്ടാവുമെന്നാണ് റിമി പറയുന്നത്. ലൈഫിൽ എല്ലാം ഉണ്ടെങ്കിലും കുടുംബം എല്ലാത്തിനും കൂടെയുണ്ടെങ്കിലും പാട്നർ എന്ന വിടവ് നികത്താനാവില്ലെന്നും ഇപ്പോഴാ വിടവ് നികത്താനായി ഒരാൾ എത്തിയെന്നുമാണ് റിമി പറയുന്നത്.

"വളരെ കുറച്ച് നാളുകൊണ്ട് എന്നെ പൂർണമായും മനസിലാക്കുന്ന ഒരാളെ കിട്ടി. വളരെ പീസ്ഫുള്ളായി എനിക്ക് തോന്നി. അയാൾ ഗായകനോ സിനിമാ നടനോ കോടീശ്വരനോ ഒന്നുമല്ല. എന്‍റെ വൈബിന് പറ്റിയ എല്ലാത്തിനും കൂടെനിൽക്കുന്ന ഒരാൾ. നന്നായി ജീവിച്ച് കാണിക്കാം എന്നൊന്നും ഞാൻ പറയുന്നില്ല. എല്ലാത്തിനെയും പോസിറ്റീവായി കാണുന്നുണ്ടെങ്കിലും ജീവിതമല്ലേ, പ്രശ്നങ്ങൾ വരില്ലെന്ന് പറയാനാവില്ല.

അങ്ങനെയൊരാൾ ജീവിതത്തിലുണ്ടാവുന്നത് നല്ലതാവുമെന്ന് തോന്നിയപ്പോഴാണ് ഇക്കാര്യത്തിലേക്ക് ഞാൻ കടന്നത്. വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയുമാണ് ഈ വാർത്ത ഞാൻ പറയുന്നത്. കൂടുതൽ വിവരങ്ങളും വിശേഷങ്ങളും വരും ദിവസങ്ങളിൽ പങ്കുവയ്ക്കാം. എല്ലാവരും പ്രാർഥിക്കണം. കൂടെയുണ്ടാവണം' റിമി വീഡിയോയിൽ പറയുന്നു