റിമി ടോമിക്ക് ആശംസ പ്രവാഹം; വിവാഹ ചടങ്ങുകൾക്കായി കുടുംബത്തിനൊപ്പം താരം മുംബൈയിലെത്തി

എയർപോട്ടിലെത്തിയപ്പോൾ സ്റ്റാഫുകൾ റിമിക്ക് ആശംസകൾ നേരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
singer rimi tomy wedding mumbai

റിമി ടോമിക്ക് ആശംസ പ്രവാഹം; വിവാഹ ചടങ്ങുകൾക്കായി കുടുംബത്തിനൊപ്പം മുംബൈയിലെത്തി താരം

Updated on: 

വിവാഹ ചടങ്ങുകൾക്കായി മുംബൈയിലെത്തി ഗായിക റിമി ടോമി. കുടുംബത്തിനൊപ്പം താരം എയർപോട്ടിലെത്തിയ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമത്തിൽ വൈറലാണ്. നവംബർ 14 നാണ് റിമിയുടെ വിവാഹമെന്നാണ് റിപ്പോർട്ടുകൾ.

എയർപോട്ടിലെത്തിയപ്പോൾ സ്റ്റാഫുകൾ റിമിക്ക് ആശംസകൾ നേരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിമിയുടെ കവിളിൽ നുള്ളി സ്റ്റാഫ് അംഗങ്ങൾ ആശംസ നേരുന്നത് വിഡിയോയിൽ കാണാം.

ആരാധകരെല്ലാം റിമിയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ റിമിക്ക് ആശംസ നേരുന്നത്. ആരാധകരുടെ സ്നേഹം താൻ കാണുന്നുണ്ടെന്നും എല്ലാവർക്കും മറുപടി അയയ്ക്കാൻ പരിമിതിയുണ്ടെന്നുമാണ് ഗായിക സ്റ്റോറിയിലൂടെ അറിയിച്ചു.

റിമിയുടെ പേഴ്സണൽ ജിം ടെയിനറായ ലിബിൻ മാത്യു ആണ് വരൻ. മലയാളിയായ മുംബൈ സ്വദേശിയാണ് ലിബിൻ. വിവാഹ ശേഷം റിമി മുംബൈയിലേക്ക് താമസം മാറുമെന്നാണ് വിവരം. റിമിയുടെ രണ്ടാം വിവാഹമാണിത്. 2008 ലായിരുന്നു റിമിയുടെ വിവാഹം. കുടർന്ന് 2019 ൽ ഇരുവരും പിരിഞ്ഞിരുന്നു.