
മേടരാശി
(അശ്വതി, ഭരണി,കാര്‍ത്തിക 1/4)
ഗൃഹത്തില്‍ ബന്ധുസമാഗമത്തിന് സാധ്യത, പ്രമോഷന് ശ്രമിക്കുന്ന സര്ക്കാര്ജീവനകാര്ക്ക് അനുകൂല ഉത്തരവ് ലഭിക്കും പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ദൂരയാത്രകള് ആവശ്യമായി വരും. മന:ക്ലേശത്തിന് ഇടയുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ മുഖേന മനസമാധാനം കുറയും ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം വരാം. ആറ്റുകാല്‍ ഭഗവതിക്ക് കലശാഭിഷേകം നടത്തുക. മഹാസുദര്‍ശന യന്ത്രം പരിഹാരം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഇടവരാശി
(കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. സാമ്പത്തിക ഗുണം പ്രതീക്ഷിയ്ക്കാം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. കണ്ടക ശ്ശനികാലമായതിനാല് ആരോഗ്യപരമായി പലവിധ വിഷമതകള്‍ ഉണ്ടാകും ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. സന്താനങ്ങളാല്‍ മനസന്തോഷം കുറയും. ഗൃഹ സംബന്ധമായി അസ്വസ്ഥകള്‍ അനുഭവപ്പെടും ക്ഷേത്രങ്ങളില്‍ അന്നദാനം നടത്തുക
മിഥുനരാശി
(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ മുഖേന ആദായം വര്‍ദ്ധിക്കും. ശത്രുഭയം ഉണ്ടാകും. സര്‍വ്വകാര്യ വിജയം. പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും ,ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും , സഹോദര സ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടണ്ടാകും. ഭാവികാര്യങ്ങളെകുറിച്ച് തീരുമാനം എടുക്കും. ശീകൃഷ്ണന് തൃക്കൈവെണ്ണ നല്‍കുക. ഗായത്രീ മന്ത്രം ജപിക്കുക
കര്‍ക്കിടകരാശി
(പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹത്തില്‍ ബന്ധുസമാഗമത്തിന് സാധ്യത,പിതൃഗുണം പ്രതീക്ഷിക്കാം, രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. വിദ്യാതടസ്സത്തിന് സാദ്ധ്യത. ദൂരയാത്രകള് ആവശ്യമായി വരും. മന:ക്ലേശത്തിന് ഇടയുണ്ട്. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടണ്ടാകും സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം വരാം. ആരോഗ്യപരമായിശ്രദ്ധിക്കുക. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക, മഹാസുദര്‍ശന യന്ത്രം ധരിക്കുക.
ചിങ്ങരാശി
(മകം, പൂരം, ഉത്രം 1/4)
സഹപ്രവര്ത്ത കരില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടണ്ടാകും. പല വിധത്തിലുള്ള ചിന്തകള്‍ മനസ്സിനെ അലട്ടും. സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. ആരോഗ്യപരമായി ശ്രദ്ധിക്കണം കണ്ടക ശനികാലമായതിനാല്‍ ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും കര്മ്മരംഗത്ത്ഉയര്ച്ചഅനുഭവപ്പെടും,ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാതൃപിതൃഗുണം അനുഭവപ്പെടും. ധനപരമായി നേട്ടം ഉണ്ടാകും. ശ്രീരാമക്ഷേത്ര ദര്‍ശനം, അഷ്ടോത്തര അര്‍ച്ചന ഇവ നടത്തുക.
കന്നിരാശി
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഡിപ്പാര്ട്ടു മെന്റ് ടെസ്കില്‍ ഉന്നതവിജയം കരസ്ഥമാക്കും. അന്യരുടെ വാക്കുകള്‍ ശ്രവിച്ച് അബദ്ധത്തില്‍ ചാടും. യുവതീ യുവാക്കള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. ഇഴജന്തുക്കളില്‍ നിന്നും ഉപദ്രവം ഉണ്ടാകും. ഉദ്ധ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന് ശ്രമിക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായ തൃപ്തി ഉണ്ടാകില്ല . ഗൃഹനിര്‍മ്മാണത്തില്‍ ധനനഷ്ടം സംഭവിക്കും. ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. മഹാഗണപതിക്ക് കറുക മാല ചാര്‍ത്തുക
തുലാരാശി
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദ്യാര്‍ത്ഥികള്‍ മത്സരപരീക്ഷകളില്‍ വിജയിക്കും. അകന്നു നിന്നിരുന്ന ദമ്പതികള്‍ തമ്മില്‍ യോജിക്കും. ഉല്ലാസ യാത്രകളില്‍ പങ്കെടുക്കും സഹോദരസ്ഥാനീയരില്‍ നിന്നും മന-ക്ളേശം ഉണ്ടാകും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും . പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല സമയം . ബിസിനസുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും സന്താനങ്ങളാല്‍ മനസന്തോഷം ലഭിക്കും. പിതൃഗുണം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ശ്രീരാമസ്വാമിക്ക് അഷ്ടോത്തര അര്‍ച്ചന പരിഹാരമാകുന്നു.
വൃശ്ചികരാശി
(വിശാഖം 1/4, അനിഴം, കേട്ട)
വിവാഹകാര്യത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകും. ബന്ധുക്കള്‍ മുഖേന ശത്രുത ഉണ്ടാകും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ഗൃഹാ ലങ്കാരവസ്തുക്കള്ക്കായി പണം ചിലവഴിക്കും. വാതരോഗത്തിന് സാദ്ധ്യതയുണ്ട്.അകാരണമായ കലഹങ്ങള്‍ ഉണ്ടാകും. ഏഴരശനികാലമായതിനാല്‍ വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത പിതാവിനു ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും മേലധികാരികളുടെ അപ്രീതിയുണ്ടാകും, മഹാഗണപതിക്ക് കറുക മാല ചാര്‍ത്തുക
ധനുരാശി
(മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും, കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം . സാമ്പത്തിക രംഗത്ത് പുരോഗതി ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും വിവാഹ സംബന്ധമായി തീരുമാനം എടുക്കും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്കു അനുകൂല വിധി ഉണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും . ഭഗവതിയ്ക്ക് അഷ്ടോത്തര അര്‍ച്ചന, കടുംപായസം ഇവ ഉത്തമം .
മകരരാശി
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മാതൃപിതൃഗുണം അനുഭവപ്പെടും. കര്‍മ്മപുഷ്ടിക്ക് സാദ്ധ്യതയുണ്ട്. സന്താനഗുണം പ്രതീക്ഷിയ്ക്കാം. ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം ,അധിക ചിലവുകള്‍ വര്‍ദ്ധിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത ഏഴരശനികാലമായതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം . അനാവശ്യചിന്തകള്‍ മുഖേന മനസ് അസ്വസ്ഥമാകും. രാമായണപാരായണം ഉത്തമം.
കുംഭരാശി
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങളാല്‍ മനോവിഷമം ഉണ്ടാകും . ദാമ്പത്യ ജീവിതം അസംതൃപ്ത മായിരിക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സം നേരിടും. വ്യാപാരികള്ക്കക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഏഴരശനി കാലമായതിനാല്‍ ഗൃഹ സംബന്ധമായി അസ്വസ്ഥകള്‍ അനുഭവപ്പെടും, ആരോഗ്യപരമായി നല്ലകാലമല്ല കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷകള്‍ ഉണ്ടണ്ടാകും വിവാഹത്തിന് കാലതാമസം ഉണ്ടാകും. ഗരുഡക്ഷേത്രത്തില്‍ ചേന സമര്‍പ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക
മീനരാശി
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക നേട്ടം ഉണ്ടണ്ടാകും. വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും . സഹോദര സ്ഥാനീയരില്‍ നിന്നും സഹായം ലഭിക്കും. ബിസിനസില്‍ ധന നഷ്ടത്തിന് സാദ്ധ്യതയുണ്ട്. ആരോഗ്യപരമായി ശ്രദ്ധിക്കണം. കര്‍മ്മഗുണവും, സാമ്പത്തിക നേട്ടവുംപ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകും. ഗൃഹ വാഹന ഗുണം ലഭിക്കും.. പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. സന്താനഗുണം ഉണ്ടാകും. മാതൃകലഹത്തിന് സാദ്ധ്യത . വെള്ളിയാഴ്ച ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ദര്‍ശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്