ലോകത്തിൽ ചോക്ലേറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ചത് എവിടെ ? ചോക്ലേറ്റിന്‍റെ ജന്മനാട് അറിയാം

വശീകരിക്കാൻ തക്ക മിനുസമുള്ള രുചിക്കൂട്ട്
Where did the chocolate revolution begin in the world?

ചോക്ലേറ്റിന്‍റെ കഥയറിയാം

Updated on

ബെൽജിയം: അതിരുകൾ ഭേദിക്കുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് ചോക്ലേറ്റ്. ആരെയും വശീകരിക്കാൻ തക്ക മിനുസമുള്ള രുചിക്കൂട്ട്. എന്നാൽ എത്ര പേർക്കറിയാം ലോകത്തിൽ ചോക്ലേറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ചത് എവിടെയാണെന്ന്. ലോകത്തിലെ ചോക്ലേറ്റ് തലസ്ഥാനം എന്നറിയപ്പെടുന്നത് ബെൽജിയമാണ്.

കേരളത്തിലും ചോക്ലേറ്റ് ഒരുക്കുന്നുണ്ടെങ്കിലും ബെൽജിയം ചോക്ലേറ്റ് തന്നെയാണ് രാജാവ്. അന്നും ഇന്നും പ്രീമിയം ചോക്ലേറ്റുകളുടെ സ്ഥാനം ഈ രാജ്യത്തിന് തന്നെയാണ്. വെറുതെയൊരു മിഠായി അല്ല ഇവർ തയ്യാറാക്കുന്നത്, ഭംഗിയുള്ള കരകൗശല വൈദഗ്ദ്ധ്യം, ഗുണനിലവാര നിയന്ത്രണം, നവീകരണം എന്നിവയിലൂടെ തയ്യാറാക്കുന്ന ഈ രുചിക്കൂട്ട് ലോകം അംഗീകരിക്കുന്ന ചോക്ലേറ്റായി മാറി.

പതിനേഴാം നൂറ്റാണ്ട് മുതലുള്ള ആഴത്തിൽ വേരൂന്നിയ ചോക്ലേറ്റ് നിർമ്മാണ പാരമ്പര്യം കാരണം ബെൽജിയം ഈ പദവി വഹിക്കുന്നത്. ലക്ഷക്കണക്കിന് ടൺ ചോക്ലേറ്റ് ഉത്പാദിപ്പിക്കുകയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയ്ക്കുന്നുമുണ്ട്. ബെൽജിയൻ ചോക്ലേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. നല്ലയിനം കൊക്കോ പൊടിയിൽ വെൽവെറ്റ് ടെക്സ്ചറാണ് കൂടുതലായി ഉള്ളത്. ശുദ്ധമായ കൊക്കോ വെണ്ണ അടങ്ങിയിരിക്കുന്നതിനാൽ തന്നെ മറ്റ് അസുഖങ്ങളെ പേടിക്കേണ്ടതില്ല.1912-ൽ പ്രാലൈൻ കണ്ടുപിടിച്ചതിന്‍റെ ബഹുമതിയും ബെൽജിയത്തിനുണ്ട്. ലോകമെമ്പാടുമുള്ള മിഠായിയിൽ വിപ്ലവം സൃഷ്ടിച്ച ചോക്ലേറ്റ് ഷെല്ലും ബെൽജിയത്തിന്‍റെ സംഭാവനയാണ്.

logo
Metro Vaartha
www.metrovaartha.com