ഇന്ത്യക്കാർ കഴിക്കുന്നത് ആവശ്യമുള്ളതിന്‍റെ ഇരട്ടി ഉപ്പ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഒരാൾക്ക് പ്രതിദിനം അഞ്ച് ഗ്രാം വരെ ഉപ്പാണ് നിർദേശിച്ചിരിക്കുന്നത്. ഇന്ത്യക്കാർ പത്തു ഗ്രാമിലധികം കഴിക്കുന്നു
WHO cautions against Indians' excess salt consumption
ഇന്ത്യക്കാർ കഴിക്കുന്നത് ആവശ്യമുള്ളതിന്‍റെ ഇരട്ടി ഉപ്പ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനRepresentative image
Updated on

ജനീവ: പ്രതിദിനം ആവശ്യമുള്ളതിന്‍റെ ഇരട്ടി ഉപ്പാണ് ഇന്ത്യക്കാർ കഴിച്ചുകൊണ്ടിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഒരാൾക്ക് പ്രതിദിനം അഞ്ച് ഗ്രാം വരെ ഉപ്പാണ് ആരോഗ്യകരമായ അളവായി നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യക്കാർ ശരാശരി പത്തു ഗ്രാമിലധികം ദിവസേന കഴിക്കുന്നു എന്നാണ് കണ്ടെത്തൽ. ഇന്ത്യ ഉൾപ്പെടെ 50 രാജ്യക്കാരാണ് ആവശ്യത്തിൽ ഉപ്പ് കഴിക്കുന്നതെന്നും ലോകാരോഗ്യ സംഘടന തയാറാക്കിയ ഗ്ലോബൽ റിപ്പോർട്ട് ഓൺ സോഡിയം ഇൻടേക്ക് ചൂണ്ടിക്കാട്ടുന്നു. അഞ്ച് ഗ്രാം എന്നാൽ ഒരു ടീസ്പൂൺ ഉപ്പാണ്.

ഉപ്പിന്‍റെ രാസനാമമാണ് സോഡിയം ക്ലോറൈഡ്. ഭക്ഷണത്തിൽ സോഡിയത്തിന്‍റെ അളവ് കൂടുന്നത് ഉയർന്ന രക്തസമ്മർദം, ഹൃദ്‌രോഗം, ഗ്യാസ്ട്രിക് ക്യാൻസർ, അമിത വണ്ണം, അസ്ഥിക്ഷയം, മെനിയേഴ്സ് ഡിസീസ്, വൃക്ക രോഗം തുടങ്ങിയവയ്ക്കു കാരണമാകാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിൽ തന്നെ ഉപ്പിന്‍റെ ഉപയോഗം ഏറ്റവും കൂടുതലുള്ള തെലുങ്ക് സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളിൽ നാലിലൊന്ന് ആളുകളും ഹൈപ്പർടെൻഷൻ കാരണമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.

ഉപ്പിന്‍റെ അമിത ഉപയോഗം ആന്തരികാവയവങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ പിന്നെയത് പരിഹരിക്കാൻ സാധിക്കില്ല, പ്രത്യേകിച്ച് ഹൃദ്‌രോഗവും വൃക്ക രോഗവും.

ഭക്ഷണത്തിൽ ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞ, ആരോഗ്യകരമായ രീതി. കുട്ടിക്കാലം മുതൽ ഇത് ശീലിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

ഉപ്പിന്‍റെ അമിത ഉപയോഗം ലോകത്താകമാനം എൺപത് ലക്ഷം പേരുടെ മരണത്തിനു കാരണമാകുന്നു എന്നാണ് കണക്കാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com