"എന്‍റെ സ്വകാര്യതയ്ക്ക് ഒരു വിലയുമില്ലേ?''; വനം വകുപ്പ് സ്ഥാപിച്ച ക്യാമറ തകർത്ത് കാട്ടാന

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനാണ് 28 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്
wild elephant attack camera

"എന്‍റെ സ്വകാര്യതയ്ക്ക് ഒരു വിലയുമില്ലേ?''; വനം വകുപ്പിന്‍റെ ക്യാമറ തകർത്ത് കാട്ടാന

Updated on

ആന ബുദ്ധിശക്തിയുള്ള ഒരു മൃഗമാണെന്ന് വീണ്ടും തെളിയിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തന്നെ റെക്കോഡ് ചെയ്ത ക്യാമറ ആന തകർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസറായ പർവീൺ കസ്വാനാണ് 28 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'സ്വകാര്യത വളരെ പ്രധാനമാണ്!! ആന എത്ര ബുദ്ധിമാനാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോയിൽ, ദൂരെ നിന്നുതന്നെ ക്യാമറ കണ്ട കാട്ടാന ക്യാമറയ്ക്ക് നേരെ പാഞ്ഞടുക്കുന്നതും അതിൽ ഇടിക്കുന്നതുമാണ് കാണുന്നത്. ക്യാമറ നിലത്തു വീണശേഷം, ലക്ഷ്യം പൂർത്തിയാക്കിയെന്നതു പോലെ അവിടെ ശാന്തമായി നടക്കുന്ന ആനയേയും കാണാം.

ആനകളുടെ എണ്ണത്തെയും ആവാസവ്യവസ്ഥയേയും കുറിച്ച് പഠിക്കുന്നതിനായി സ്ഥാപിച്ചതാണ് ക്യാമറകൾ. മാത്രമല്ല, ആന സം​ഗതി ക്യാമറ തകർക്കാനുള്ള ശ്രമമൊക്കെ നടത്തിയെങ്കിലും അതിൽ നിന്നുള്ള വീഡിയോ തിരികെ എടുക്കാൻ സാധിച്ചിട്ടുണ്ട്. ആ വീഡിയോയാണ് ഷെയർ ചെയ്തിരിക്കുന്നതും. നമ്മുടെ നാഷണൽ പാർക്കിൽ 20,000 ഹെക്ടറിലധികം ഭൂമി ക്യാമറയിൽ കാണാമെന്നും കസ്വാൻ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com