കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയില്‍ ഗ്രേറ്റ് വിന്‍റര്‍ ഷോപ്പിങ് ഫെസ്റ്റിവല്‍

ബംപര്‍ സമ്മാനം 25 പവന്‍ സ്വര്‍ണം. എല്ലാ ആഴ്ചയും രണ്ടു പേർക്ക് ഓരോ പവന്‍ സ്വര്‍ണ നാണയങ്ങൾ.
Cochin duty free
Cochin duty free

നെടുമ്പാശേരി: കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ (സിയാല്‍) പ്രീമിയം ഷോപ്പിങ് ഡെസ്റ്റിനേഷനായ കൊച്ചിന്‍ ഡ്യൂട്ടി ഫ്രീയില്‍ മൂന്ന് മാസം നീളുന്ന ഗ്രേറ്റ് വിന്‍റര്‍ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി.

2024 ജനുവരി വരെ 6500 രൂപയ്ക്കു മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് വിവിധ സമ്മാനങ്ങളും ഷോപ്പിങ് ഉത്സവത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബംപര്‍ സമ്മാനം 25 പവന്‍ സ്വര്‍ണമാണ്. കൂടാതെ പ്രതിവാര നറുക്കെടുപ്പിലൂടെ രണ്ടു ഭാഗ്യശാലികള്‍ക്ക് ഓരോ പവന്‍ സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിക്കും. കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഉപയോക്താക്കള്‍ക്കായി ആകെ 51 പവന്‍ സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്.

ഫെസ്റ്റിവല്‍ സീസണില്‍ ലോകോത്തര ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഒരുക്കിയിരിക്കുന്നത്. സിയാല്‍ വഴി കടന്നുപോകുന്ന രാജ്യാന്തര യാത്രക്കാര്‍ക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന പ്രീമിയം പെര്‍ഫ്യൂം, മിഠായികള്‍, ബെവ്‌റേജസ്, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ വാങ്ങാം.

ആഘോഷങ്ങളുടെ ഭാഗമായി, കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് ഉപയോക്താക്കള്‍ക്കായി സവിശേഷ ഇളവുകളും നല്‍കുന്നുണ്ട്. ഫെഡറല്‍ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com