Woman lead India fellowship apply date
വുമൺ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

വുമൺ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

മികച്ച 50 വനിതാ സാമൂഹിക പ്രവർത്തകരെയും സാമൂഹിക സംരംഭകരെയും ശാക്തീകരിക്കാനാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്
Published on

മുംബൈ: റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും ചേർന്ന് 2022-23 ൽ സാമൂഹിക പ്രവർത്തകരായ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ആദ്യ വിമൻ ലീഡേഴ്‌സ് ഇന്ത്യ ഫെല്ലോഷിപ്പിന്‍റെ വിജയത്തെത്തുടർന്ന്, റിലയൻസ് ഫൗണ്ടേഷനും വൈറ്റൽ വോയ്‌സും 2024-25 ഫെല്ലോഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

2023-ൽ, ഇന്ത്യയുടെ ജി20 പ്രസിഡൻസി സ്ത്രീകളുടെ വികസനത്തിൽ നിന്ന് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് ശ്രദ്ധ മാറ്റി. പ്രഗത്ഭരായ വനിതാ നേതാക്കൾക്ക് നേതൃത്വ ശേഷി വർധിപ്പിക്കുന്നതിലൂടെ ഈ കാഴ്ചപ്പാട് ശക്തിപ്പെടുത്തുകയാണ് ഈ ഫെല്ലോഷിപ്പിലൂടെ ലക്ഷ്യമിടുന്നത്.

അവരവരുടെ കമ്മ്യൂണിറ്റികൾക്കുള്ളിൽ പരിവർത്തനാത്മകമായ മാറ്റത്തിനായി ശ്രമിച്ച, ഇന്ത്യയിലുടനീളമുള്ള മികച്ച 50 വനിതാ നേതാക്കളെ ശാക്തീകരിക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു.

കാലാവസ്ഥാ പ്രതിരോധം (ദുരന്തസാധ്യത കുറയ്ക്കൽ ഉൾപ്പെടെ), വികസനത്തിനായുള്ള സ്പോർട്സ്, വിദ്യാഭ്യാസം, താഴേത്തട്ടിലെ ഉപജീവന മാർഗങ്ങൾ എന്നിവയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. ഫെലോഷിപ്പ് 2024 സെപ്റ്റംബറിൽ ആരംഭിക്കുന്നു,

അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അവസാന തീയതി ജൂലൈ 28.

logo
Metro Vaartha
www.metrovaartha.com