വിമന്‍ & കിഡ്സ് ഫാഷന്‍ എക്സ്പോ സിയാലിൽ

200 സ്റ്റാളുകളിലായി രാജ്യത്തെയും അന്താരാഷ്‌ട്ര വിപണിയിലെയും പ്രമുഖ 130 ബ്രാന്‍ഡുകളുടെ വിസ്മയിപ്പിക്കുന്ന കലക്ഷനുകളാണ് എക്സ്പോയിലുള്ളത്
ഫാഷന്‍ എക്സ്പോ കല്യാണ്‍ സില്‍ക്സ് എംഡിയും കെടിജിഎ സംസ്ഥാന പ്രസിഡന്‍റുമായ ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. ഐഎഫ്എഫ് ചെയര്‍മാന്‍ പി.പി. സാദിക്, കണ്‍വീനര്‍ സമീര്‍ മൂപ്പന്‍, ജോയിന്‍റ് കണ്‍വീനര്‍ ഷാനവാസ് റോയല്‍, വൈസ് ചെയര്‍മാന്‍ ഷാനിര്‍ വേദിക, പ്രോഗ്രാം ഡയറക്റ്റര്‍ പി.വി. ഷഫീഖ്, ഷമീര്‍ വെറ്റ് ലാൻഡ് തുടങ്ങിയവർ സമീപം.
ഫാഷന്‍ എക്സ്പോ കല്യാണ്‍ സില്‍ക്സ് എംഡിയും കെടിജിഎ സംസ്ഥാന പ്രസിഡന്‍റുമായ ടി.എസ്. പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. ഐഎഫ്എഫ് ചെയര്‍മാന്‍ പി.പി. സാദിക്, കണ്‍വീനര്‍ സമീര്‍ മൂപ്പന്‍, ജോയിന്‍റ് കണ്‍വീനര്‍ ഷാനവാസ് റോയല്‍, വൈസ് ചെയര്‍മാന്‍ ഷാനിര്‍ വേദിക, പ്രോഗ്രാം ഡയറക്റ്റര്‍ പി.വി. ഷഫീഖ്, ഷമീര്‍ വെറ്റ് ലാൻഡ് തുടങ്ങിയവർ സമീപം.

കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ ഫെയര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അവതരിപ്പിക്കുന്ന 'ഐഎഫ്എഫ് വിമന്‍ & കിഡ്സ് ഫാഷന്‍ എക്സ്പോയ്ക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി സ്ത്രീകളുടെയും കുട്ടികളുടെയും ബ്രാന്‍ഡുകള്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന ഫാഷന്‍ എക്സ്പോയാണിത്. 11 വരെയാണ് എക്സ്പോ നടക്കുക. 200 സ്റ്റാളുകളിലായി രാജ്യത്തെയും അന്താരാഷ്‌ട്ര വിപണിയിലെയും പ്രമുഖ 130 ബ്രാന്‍ഡുകളുടെ വിസ്മയിപ്പിക്കുന്ന കലക്ഷനുകളാണ് എക്സ്പോയിലുള്ളത്.

വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ ട്രെന്‍ഡുകളുടെയും പ്രദര്‍ശനം സംസ്ഥാനത്തെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ പുനര്‍ നിര്‍വചിക്കുന്നതാകും. കഴിഞ്ഞ വര്‍ഷത്തെ കിഡ്സ് ഫാഷന്‍ എക്സ്പോ വലിയ വിജയമായിരുന്നു. ഇതിന്‍റ ചുവടുപിടിച്ച് ഈ വര്‍ഷം വിമന്‍ ഫാഷന്‍ കൂടെ ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായ എക്സപോയാണ് നടത്തുന്നത്.

കുട്ടികളുടെയും സ്ത്രീകളുടെയും ആകര്‍ഷകമായ ഫാഷന്‍ ഷോകള്‍, താരനിബിഡമായ അവാര്‍ഡ് നൈറ്റ്, സാംസ്കാരിക പരിപാടികള്‍ എന്നിവയും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഫാഷനും സംസ്കാരത്തനിമയും ഒരുമിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ബ്രാന്‍റഡ് ഫാഷന്‍ ഉത്സവമാണിത്.

കല്യാണ്‍ സില്‍ക്സ് മാനെജിങ് ഡയറക്റ്ററും, കേരള ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്‍റ് ഡീലേഴ്സ് വെല്‍‍ഫെയര്‍ അസോസിയേഷന്‍ (കെടിജിഎ) സംസ്ഥാന പ്രസിഡന്‍റുമായ ടി.എസ്. പട്ടാഭിരാമന്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു. ഐഎഫ്എഫ് ചെയര്‍മാന്‍ പി.പി. സാദിക്, കണ്‍വീനര്‍ സമീര്‍ മൂപ്പന്‍, ജോയിന്‍റ് കണ്‍വീനര്‍ ഷാനവാസ് റോയല്‍, വൈസ് ചെയര്‍മാന്‍ ഷാനിര്‍ വേദിക, പ്രോഗ്രാം ഡയറക്റ്റര്‍ പി.വി. ഷഫീഖ്, ഷമീര്‍ വെറ്റ് ലാൻഡ്, കെടിജിഎ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നവാബ് ജാന്‍, അയ്യൂബ് ഖാന്‍ (യെസ് ഭാരത്), ചോട്ടു ഭായ് (ദിയ ഡിസൈന്‍ സ്റ്റുഡിയൊ) എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com