"പറഞ്ഞത് മാറ്റിപ്പറയുന്ന ഒരു ദിവസം വരും'': മീനാക്ഷിക്കെതിരേ ശാരദക്കുട്ടി

"ഇതല്ല ഫെമിനിസം എന്ന് തിരിച്ചറിയുന്ന ഒരു ദിവസം വരും, അന്നിത് മാറ്റിപ്പറയും''
Saradakutty criticized Meenakshis comments on feminism

മീനാക്ഷി അനൂപ് |എസ്. ശാരദക്കുട്ടി

Updated on

ഫെമിനിസവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയ നടി മീനാക്ഷി അനൂപിനെതിരേ എഴുത്തുകാരി എസ്. ശാരദക്കുട്ടി രംഗത്ത്. ആണിനും പെണ്ണിനും അവകാശങ്ങൾ ഒന്നാണെങ്കിലും അവരുടെ അനുഭവങ്ങൾ വ്യത്യസ്തമാണെന്ന് ശാരദക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.

ഉത്തരം എപ്പോഴും പറയുന്നതുപോലെ എന്‍റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ ... ഒരു സ്ത്രീ തന്‍റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്‍റെ 'ഫെമിനിസം.'.... എന്നായിരുന്നു ഫെമിനിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മീനാക്ഷി നൽകിയ മറുപടി.

മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. യഥാർഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകുമെന്നും നാളെയിത് പല പൊട്ടത്തരങ്ങളിൽ ഒരു പൊട്ടത്തരമായി മാത്രമാണിതെന്ന് മീനാക്ഷി തിരിച്ചറിയും‌മെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

മീനാക്ഷി പണ്ട് പറഞ്ഞതും topsinger ൽ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി - ഇരുമ്പ് തമാശ ഓർക്കുന്നു.

ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തിൽ രണ്ടാകുന്നതു പോലെ.

ഫെമിനിസ്റ്റാണോ എന്ന സ്വന്തം ചോദ്യത്തിന് മീനാക്ഷി നൽകിയ ഉത്തരം താഴെ കൊടുക്കുന്നു.

"ചോദ്യം ഫെമിനിസ്റ്റാണോ....

ഉത്തരം എപ്പോഴും പറയുന്നതുപോലെ എന്‍റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ ... ഒരു സ്ത്രീ തന്‍റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്‍റെ 'ഫെമിനിസം.'...."

മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

യഥാർഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകളിലേക്ക് മീനുവിനെ നയിക്കട്ടെ. അതിന് പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ.

ഇപ്പോൾ പറഞ്ഞത് topsinger വേദിയിൽ MG അങ്കിളിന്‍റെ ഒക്കെ മുന്നിൽ മാത്രം പറയാവുന്ന പല പൊട്ടത്തരങ്ങളിൽ ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും.

ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസ്സിലാക്കാനും.

പക്ഷേ, അങ്ങനെ പറയുമ്പോൾ മുൻപു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കും.

മറ്റൊരു 'പ്രിയങ്ക'രി മാത്രം ആയിരിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി നടക്കാനാകട്ടെ

എസ്. ശാരദക്കുട്ടി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com