നമുക്ക് കരുത്തുണ്ട്; കാതലുണ്ട്, കരുണയുണ്ട്

സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഈ ദിനം ആഘോഷിക്കുന്നത് ഒരു മികച്ച അർത്ഥം നേടിയേക്കാം
ലൈജി വർഗീസ്
ലൈജി വർഗീസ്

ലൈജി വർഗീസ് (സാമൂഹ്യ പ്രവർത്തക, മുംബൈ)

പഠിക്കുക, പഠിപ്പിക്കുക, പൊരുതുക.ഒരിക്കലും വെറുതെ ഇരിക്കരുത്. വെറുതേ അടങ്ങി ഒതുങ്ങി ഇരുന്ന ഒരു പെണ്ണും ഒരാണും ഇന്ന് വരെ ചരിത്രം തിരുത്തിയിട്ടില്ല. ആണിനെ തോൽപ്പിക്കാനല്ല, ഉള്ളിലുള്ള അരക്ഷിതത്വങ്ങളെ തോൽപ്പിക്കുമെന്ന് ഒന്നു കൂടെ ആണയിടാൻ മാത്രമാണ് വനിതാ ദിനം. ഏവർക്കും അന്തരാഷ്ട്ര വനിതാ ദിനാശംസകൾ !

നമ്മുടെ വനിതാ ദിനത്തിലെ ചില ചിന്തകൾ!

സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഈ ദിനം ആഘോഷിക്കുന്നത് ഒരു മികച്ച അർത്ഥം നേടിയേക്കാം.

നമുക്കു കിട്ടിയ സൗഭാഗ്യങ്ങൾ കാരണം വനിതാദിനം നാം ആഘോഷിക്കുമ്പോൾ കഷ്ടപ്പാടിലും ജീവിത ബന്ധനങ്ങളിലും പിണഞ്ഞു കിടക്കുന്ന ഓരോ നിമിഷവും വിധിയെ പഴിച്ച് എരിഞ്ഞൊടുങ്ങുന്ന ബഹുസഹസ്രം ക്ഷീണിതരായ സ്ത്രീജൻമങ്ങൾ നമുക്കു ചുറ്റുമുണ്ടെന്നും അവർക്കായി നമുക്കെന്തു ചെയ്യാൻ പറ്റുമെന്നും ആലോചിക്കാനുള്ള ചുമതല നമുക്കില്ലേ?

സമൂഹത്തിലെ എല്ലാ മുഖങ്ങളും പുഞ്ചിരിക്കുമ്പോൾ നാമെല്ലാവരും സന്തോഷിക്കും. ഓരോ മനുഷ്യനിലും ആ പുഞ്ചിരി തിരികെ കൊണ്ടുവരാൻ നമുക്ക് നമ്മുടെ ഭാഗം ചെയ്യണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com