വണ്ടര്‍ലയിൽ 'ലീപ് വീക്ക് ഓഫർ'

ഓഫർ ഫെബ്രുവരി 24 മുതൽ 29 വരെ, മുൻകൂർ ബുക്കിങ് നിർബന്ധം
Wonderla
Wonderla

കൊച്ചി: ഈ മാസം 24 മുതല്‍ 29 വരെ പാര്‍ക്കുകളില്‍ "ലീപ് വീക്ക് ഓഫര്‍' പ്രഖ്യാപിച്ച് വണ്ടര്‍ല ഹോളിഡേയ്സ്. ഓഫറിന്‍റെ ഭാഗമായി 24 മുതല്‍ 29 വരെയുള്ള ഒരാഴ്ച 929 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.

ലീപ് വീക്ക് ഓഫറിന്‍റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് പാര്‍ക്ക് ടിക്കറ്റും ഭക്ഷണവും അടങ്ങുന്ന കോംബോ ടിക്കറ്റുകള്‍ 1229 രൂപയിലും ലഭിക്കും. ബുക്കിങ് ലഭ്യമാണ്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് മാത്രം ബാധകമായ ലീപ് വീക്ക് ഓഫര്‍ വണ്ടര്‍ലയുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകളില്‍ ലഭ്യമാണ്.

നാല് വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഈ പരിമിതകാല ഓഫര്‍, വണ്ടര്‍ലയുടെ മികച്ച റൈഡുകള്‍, ആകര്‍ഷണങ്ങള്‍, വിനോദങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ആസ്വദിക്കാനുള്ള അവസരം കൂടിയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വണ്ടര്‍ലാ പേജ് സന്ദര്‍ശിക്കുക. ബന്ധപ്പെടുക: 0484-3514001, 75938 53107.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com