ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണശേഖരം, അതും നമ്മുടെ തൊട്ടടുത്ത്! | Video

1000 ടൺ സ്വർണം ഇവിടെ ഉണ്ടെന്നാണ് റിപ്പോർട്ട്.

സ്വർണത്തിൻ്റെ വില ദിനം പ്രതി കൂടുന്ന ഈ സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്നമാക്കുന്ന ഒരു വലിയ സ്വർണഖനി ചൈനയിൽ കണ്ടെത്തി. ഹുനാൻ പ്രവിശ്യയിലെ പിംഗ്‌ജിയാംഗ് കൗണ്ടിയിലെ വാംഗു സ്വർണപ്പാടത്താണ് ഈ പുതിയ സ്വർണശേഖരം കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 10 ലക്ഷം കിലോഗ്രാം അതായത് 1000 ടൺ സ്വർണം ഇവിടെ ഉണ്ടെന്നാണ് റിപ്പോർട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണശേഖരം എന്നാണ് വിദഗ്ദ്ധർ ഇതിനെ വിളിക്കുന്നത്.

ഭൂമിയിൽ നിന്ന് ഏകദേശം 3,000 മീറ്റർ താഴെയാണ് സ്വർണം കണ്ടെത്തിയിരിക്കുന്നത്. വ്യവസായത്തിന്‍റെ ആഗോള നേതാവെന്നറിയപ്പെടുന്ന ചൈനയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റം നൽകുന്നതാണ് ഈ സ്വർണഖനി. ഇത്രയും സ്വർണം കണ്ടെത്തിയത് ചൈനയുടെ ആഗോള സമ്പത്തിനെ ഗണ്യമായി വർദ്ധിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ആഗോള സ്വർണവിപണിയെ പോലും മാറ്റിമറിക്കാൻ ഇതിന് സാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

ഒരു ടൺ പാറയിൽ 138 ഗ്രാം വരെ സ്വർണം പുതിയ ഖനിയിൽ കണ്ടെത്തി. ലോകമെമ്പാടുമുള്ല പല സ്വർണഖനികളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ ഉയർന്ന അളവാണ്. . രണ്ട് മുതൽ എട്ട് ഗ്രാം വരെ സ്വർണമാണ് സാധാരണ ഒരു ടൺ പാറയിൽ കാണപ്പെടുന്നത്. അതിനാൽ, ചൈനയിലേത് വിപ്ലവകരമായ കണ്ടെത്തലായാണ് ലോകം കണക്കാക്കുന്നത്.

മേഖലയിൽ ധാരാളം തൊഴിലവസരങ്ങൾ ഇതിലൂടെ ഉണ്ടാകുമെന്ന് വിഗദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആഗോള സ്വർണവ്യാപാരത്തിൽ ചൈനയ്ക്ക് കൂടുതൽ സ്വാധീനം നൽകാനാകും. രാജ്യത്തിൻ്റെ പ്രകൃതിവിഭവ അടിത്തറ ശക്തിപ്പെടുത്താനും ചൈനയ്ക്ക് സാധിക്കും. ഈ സ്വർണം ഖനനം ചെയ്യുന്നതിനായുള്ല പ്രവർത്തനങ്ങൾ ഉടൻ ചൈനീസ് സർക്കാർ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com